പഥികന്‍ ഞാന്‍ ജീവിതക്കടല്‍ താണ്ടാനിപ്പോഴും
പൊട്ടിപ്പൊളിഞ്ഞൊരു തുഴ മാത്രമുള്ലോന്‍
നിനക്കായി നല്‍കാന്‍ എനിക്കില്ലയൊന്നും
കനമുള്ള കീശയോ പുലരുന്ന വാക്കോ
നല്‍കാം ചങ്കിലെ ചൂടുള്ള ചോരയും
നിറമുള്ള സ്വപ്നവും പ്രാര്‍ത്ഥനയും
അല്ലാതൊന്നില്ല നിനക്കായെന്‍ കയ്യില്‍
മനം നിറഞ്ഞേകാന്‍ എനിക്ക് തോഴാ ...
പൂക്കട്ടെ തളിര്‍ക്കട്ടെ ജീവിതപ്പൂമരം
പുലരട്ടെ നീ കണ്ട സ്വപ്നങ്ങളൊക്കെയും,
നേരുന്നു നിനക്കായെന്‍ കൂട്ടുകാരാ
നേരുള്ള കാഴ്ചയും നെറിയുള്ള ചിന്തയും
നന്മകള്‍ പുലരുന്ന പുതുവര്‍ഷവും ...
എന്നുമീ സ്നേഹ,മീ ബന്ധ-
ReplyDeleteമീ സൗഹൃദത്തിന്റെ,
മങ്ങാത്ത മാനത്തു പാറുന്നു നാം,
തൂവെൺപ്രാവുകളായ്....
നന്മയുടെ സൗരഭ്യം വിതറുന്ന അതിമനോഹരമായ വരികൾ.സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
പുതുവത്സരാശംസകൾ....
പുതുവത്സരാശംസകൾ....സൗഗന്ധികം.
Deleteജീവിതപ്പൂമരം പൂത്തുതളിര്‍ക്കട്ടെ
ReplyDeleteനന്ദി അജിത് ജി ....ഒപ്പം നവവത്സരാശംസകളും ...
Delete