മാരിക്കാറു നിറഞ്ഞൊരു മാനം
വാരിത്തൂകും നീര്‍മണികള്‍
മണ്ണിന്‍ മാറില്‍ വീണു പടര്‍ന്നു
ജീവന്‍ തൂകും നീര്‍മണികള്‍ ..
പൊന്‍വെയില്‍ നാളം ജാലം കാട്ടി
മഴവില്‍ തീര്‍ക്കും ചന്തത്തില്‍
വേനല്‍ തീര്‍ക്കും പാപക്കറകള്‍
കഴുകിക്കളയും വര്‍ഷത്തില്‍ ..
അരുവിയായ് ഒഴുകും കടലായ് മാറും
കനിവായ് നിറയും ഭൂമിയിതില്‍
പതിരാല്‍ നിറയും അഴലിന്‍ പാടം
കതിരായ് മാറ്റും നീര്‍മണികള്‍ ..
ഉതിരും വെണ്മണി മുത്തുകള്‍ പോലെ
ഉണ്മകളായീ മഹി മേലെ ..
വാരിക്കോരി ചൊരിഞ്ഞിടുമെന്നും
തോരാതുള്ളോരു സംഗീതം ..
കാണാനില്ലിത് കനവില്‍ പോലും
കരയും മണ്ണിനു കളിയായ് പോലും
വരിയും നിരയും തെറ്റിത്തിരിയും
ഉലകില്‍ ചെറിയൊരു കുളിരായ് പോലും ...
ഒഴുക്കുള്ള വരികള്‍
ReplyDeleteനന്ദി ഈ വാക്കുകള്‍ക്ക്....
Deleteമനോഹരഗാനം
ReplyDeleteഅഴകും അര്‍ത്ഥവും ഒത്തിണങ്ങിയത്
നന്ദി അജിത് ...!
Deleteകുളിരായ് പെയ്തീ മഴഗീതം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
നന്ദി സൌഗന്തികം ...
Delete