നിന്‍റെ ചിത്രമെഴുതുമ്പോള്‍
ഞാന്‍ ഉപയോഗിക്കാത്ത വര്‍ണ്ണങ്ങളില്ല
പച്ചയും ചുവപ്പും കറുപ്പും വെളുപ്പും
അങ്ങനെ നിറങ്ങള്‍ എത്ര ചേര്‍ത്തിട്ടും
എനിക്ക് മതിയായുമില്ല .
എത്ര നിറങ്ങള്‍ ചേര്‍ത്തിട്ടും
മുഖം തെളിയാതെയായപ്പോള്‍
ഞാന്‍ ചിത്രമെഴുത്ത് നിര്‍ത്തിയതാണ്...
പിന്നെയും നിന്‍റെ മുഖമെപ്പോഴും
മനസ്സിലിരുന്നു വിങ്ങിയപ്പോള്‍
ചായക്കൂട്ടുകളുമായി വീണ്ടും
അകക്കണ്ണിലെ മുഖം പകര്‍ത്താന്‍
ഒരു വട്ടം കൂടി ഞാന്‍ ..
ഒടുവില്‍ ചുവന്ന ചായം തട്ടിമറിഞ്ഞു
എല്ലാം ഇല്ലാതായപ്പോള്‍
എനിക്ക് നഷ്ട്ടപ്പെട്ടത്
നിന്‍റെ ചിത്രം മാത്രമായിരുന്നില്ല
എന്‍റെ അകക്കണ്ണിന്‍റെ കാഴ്ചകൂടിയായിരുന്നു
നിനക്കെന്നോട് പ്രണയമില്ലായിരിക്കാം
അതായിരിക്കണം എനിക്കെന്‍റെ
അകക്കാഴ്ച നഷ്ട്ടപ്പെട്ടത് ...
അകക്കാഴ്ച്ച നഷ്ടപ്പെടരുതല്ലോ
ReplyDelete