Monday, 6 January 2014

ഒരു മാത്രയെങ്കിലും ...!

ഇതിലേ നീ വരും നേരവും നോക്കി ഞാന്‍  
ഇന്ദീവരച്ചോട്ടില്‍  കാത്തു നിന്നു 
ഒന്നുമുരിയാടാതൊരു മാത്ര നോക്കാതെ 
ഓടി മറഞ്ഞു അളിവേണി നീ ..

അറിയുമോ നിനക്കായി കാത്തിരുന്നെത്ര ഞാന്‍ 
വസന്തവും ശിശിരവും അറിയാതീ വസുധയില്‍
വെറുതെയെങ്കിലും എന്തിനീ വൈരം  
വറുതിയെന്തിത്രയേകിടാന്‍  സ്നേഹം ..?

ചപല മോഹങ്ങളല്ലിതെന്‍  അംഗനേ 
പകരമേകിടാം ജീവിതം മുഴുവനും
എരിയും ഹൃത്തടം അണയുവാനിനി  
തരികയില്ലേ നിന്‍ സൂന മാനസം ..?

കാത്തു നിന്നിടും നാളെയും സഖീ  
പൂത്തുലഞ്ഞിടും ഈ മരച്ചോട്ടില്‍ 
ചേര്‍ത്തു വെക്കുവാന്‍ നിന്‍റെ ഹൃത്തടം   
ഒരു മാത്രയെങ്കിലും എന്‍റെ  ജീവനില്‍....

5 comments:

  1. നീയെന്നുമെന്റെ ഭാവനയ്ക്കുള്ളിൽ
    നിറമുള്ള പൂവായ് വിരിയാമോ..?
    മാനസപൂജയിൽ നീ ദേവിയായെൻ
    പ്രേമോദയം പോൽ തെളിയാമോ..?

    പ്രണയിനിക്കായി വളരെ നല്ല കവിത.നന്നായി എഴുതി.

    ശുഭാശംസകൾ....

    ReplyDelete
  2. നന്ദി സൗഗന്ധികം ഈ അഭിപ്രായത്തിന് വരവിനു , വായനക്ക് ...

    ReplyDelete
  3. നല്ല ഗാനം, പതിവുപോലെ!!

    ReplyDelete
  4. നന്നായിട്ടുണ്ട്.ഇനിയും നല്ല രചനകള്‍ കാക്കുന്നു

    ReplyDelete