Friday, 14 November 2014

അടയാളങ്ങളാണ് ജീവിതം


റ്റച്ചവിട്ടിന് അട്ട ചുരുണ്ടതു പോലെ ചുരുണ്ട്  
ചലനമറ്റ അമ്മയെ കണ്ട് നിലവിളിച്ചതിന് 
അച്ഛന്‍റെ  തന്ന ശിക്ഷയുടെ പാടുകള്‍  
മായാത്തൊരടയാളമായി മനസ്സിലിപ്പോഴുമുണ്ട്...

സ്വന്തം മകനെ കളിയായി നുള്ളിയത്തിന്  
രണ്ടാനമ്മയുടെ ചട്ടുകപ്രയോഗമിപ്പോഴും 
വലതു കാല്‍ത്തുടയില്‍ കറുത്തു തടിച്ച് 
മാഞ്ഞുപോകാതെ കിടപ്പുണ്ട്...

മീശ മുളയ്ക്കുന്ന പ്രായത്തിലെപ്പോഴോ 
ഞാന്‍ നിന്‍റെ പെണ്ണെന്ന് ചൊല്ലി, പിന്നെ 
കറിവേപ്പില കണക്കെ വലിച്ചെറിഞ്ഞവള്‍
ഹൃത്തടം പൊള്ളിച്ച പാട് ഇപ്പോഴുമുണ്ട്... 

ജീവിത സൗകര്യങ്ങള്‍ തികയാതെ വന്നപ്പോള്‍
രണ്ടു മക്കളെ എനിക്കൊപ്പം തനിച്ചാക്കി 
അയല്‍ക്കാരനോപ്പം വീടുവിട്ട നല്ലപാതി 
കനിഞ്ഞേകിയതാണീ കരളിലെ പാടുകള്‍..

ജീവിതാന്ത്യത്തില്‍ , ഇയാളെന്ന് തീരും എന്നോര്‍ത്ത് 
വ്യാകുലപ്പെടുന്ന സ്വന്തം രക്തത്തുള്ളികള്‍ 
നിത്യവും എനിയ്ക്കേകുന്ന മായാ ക്ഷതങ്ങള്‍
ശരീരത്തിലിപ്പോള്‍ എല്ലായിടത്തുമുണ്ട്...

നിങ്ങള്‍ക്കല്ലെങ്കിലും  എനിയ്ക്കിത് സത്യം  
മരിച്ചാല്‍ പോലും മാഞ്ഞുപോകാത്ത     
കുറേയേറെ അടയാളങ്ങളാണ് ജീവിതം ...!

24 comments:

  1. പരാജയങ്ങൾ ഏറ്റു വാങ്ങാൻ ഇനിയും ജീവിതം ബാക്കി. അല്ലേ ? കവിത കൊള്ളാം.

    ReplyDelete
    Replies
    1. ജീവിതത്തില്‍ വിജയങ്ങളെക്കാള്‍ പരാജയങ്ങള്‍ എണ്ണിവെയ്ക്കും മനുഷ്യമനസ്സ് ...!നന്ദി ബിപിന്‍ ജി ..

      Delete
  2. വേദനിക്കുന്നവരും വേദനിപ്പിക്കുന്നത് ആഘോഷമാക്കി മാറ്റുന്നവരും.....ആശംസകൾ .

    ReplyDelete
    Replies
    1. ചിലരങ്ങനെയാണ് ..ചിലര്‍ക്കും ...നന്ദി മിനി ജി ...

      Delete
  3. കറുകറുത്ത അടയാളങ്ങള്‍

    ReplyDelete
  4. ഇത്രയുമൊക്കെ അടയാളപ്പെടുത്തല്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കില്‍ അത് വല്ലാത്ത ദുരന്തം തന്നെ....

    ReplyDelete
  5. അടയാളങ്ങളുടെ സമുച്ചയമായി ജീവിതം പിന്നെയും... ഇഷ്ടമാണ്‌ ഈ ചിന്തകള്‍

    ReplyDelete
    Replies
    1. നന്ദി പപ്പന്‍ ജി, ഈ വായനയ്ക്കും അഭിപ്രായത്തിനും ..

      Delete
  6. അടയാളങ്ങളേറ്റു വാങ്ങാൻ ജന്മമിനിയും ബാക്കിയെന്നു ജീവിതം പറഞ്ഞാൽ "തോൽപിക്കാനാവില്ല മക്കളേ" യെന്ന് തിരിച്ചങ്ങ്‌ പറഞ്ഞേക്ക്‌ സലീംക്കാ. പൊള്ളുന്ന അനുഭവങ്ങളിലൂടെ വന്നവർക്ക്‌ ആ വേദനകൾ നന്നായി അക്ഷരങ്ങളിലേക്ക്‌ പകർത്താനാവും. അതാണീ കവിത ഹൃദയത്തെ തൊടുന്നത്‌. നന്നായിയെഴുതി.


    ശുഭാശംസകൾ.....

    ReplyDelete

  7. ആത്മാവറിഞ്ഞുള്ള ഈ വാക്കുകള്‍ക്കു വളരെയേറെ നന്ദി സൗഗന്ധികം...

    ReplyDelete
  8. ഇടിവെട്ടേറ്റവനെ ഒരു പത്തിരുപതു പാമ്പു കടിച്ചപോലെ ...(തമാശയാട്ടോ ).
    ഇന്ന് പത്രമെടുത്ത് നോക്കിയാൽ എന്നും കാണാം "സഹായം തേടുന്നു "/ "കാരുണ്യം തേടുന്നു " എന്നീ തലക്കെട്ടുകളിൽ പൊള്ളുന്ന കുറേ ജീവിതങ്ങൾ.ആ മുഖങ്ങളുടെ ഒരു പകർത്തെഴുത്ത് .വളരെ നന്നായി .

    ReplyDelete
    Replies
    1. നന്ദി ...ഈ അഭിപ്രായത്തിന് ...

      Delete
  9. അനുഭവങ്ങളുടെ തീവ്രതയാണ് മനസ്സിനെ കരുത്താര്‍ജ്ജിക്കുവാന്‍ സഹായിക്കുക എന്നാണ് അനുഭവം.

    ReplyDelete
    Replies
    1. നന്ദി ..മാഷേ ..ഈ വരവിന് വായനയ്ക്ക് ..!

      Delete
  10. സ്നേഹത്തിനു അടയാളങ്ങളിൽ ചിഹ്നങ്ങളിൽ ബാക്കി വയ്ക്കേണ്ടി വരുന്ന ഓർമ്മകൾ നല്ല വരികൾ

    ReplyDelete
    Replies
    1. അടയാളങ്ങള്‍ മറന്നുപോകാതിരിക്കാന്‍ നല്ലതാണ് ..നന്ദി ബൈജു ജി ...

      Delete
  11. aathmaavine thottupokunna varikal

    ReplyDelete
  12. ജീവിതത്തിലെ ചില കറുത്ത അദ്ധ്യായങ്ങൾ .നന്നായി അവതരിപ്പിച്ചു ..ആശംസകൾ

    ReplyDelete
  13. നന്ദി ..മാഷെ ..ഈ വരവിന് , വായനയ്ക്ക് , വരമൊഴിയ്ക്ക് ...

    ReplyDelete
  14. എന്നിട്ടും തളരാതെ തുഴയുന്നവർ എത്ര... ! പൊള്ളുന്ന ചില ജിവിത കാഴ്ചകൾ.. നന്നായി

    ReplyDelete
  15. നന്ദി ബഷീര്‍ ജി ...

    ReplyDelete