കാണാന്‍ കൊതിക്കുമ്പോള്‍ കണ്ണ് നിറയുന്നതും
കണാതിരിക്കുമ്പോള്‍ മനസ്സില്‍ കനലെരിയുന്നതും
നീയൊട്ടും അറിഞ്ഞതേയില്ല...
ഓര്‍മ്മകള്‍ക്ക് മീതെ മറവിയുടെ മണ്ണിട്ട്
പുതിയ പൂച്ചെടികള്‍ നട്ടു നനച്ച്
പൂവാടിയൊരുരുക്കുന്ന തിരക്കിലായിരുന്നു നീ.
എന്നില്‍നിന്നും നീ അകന്നെന്ന തിരിച്ചറിവ്
കണ്ണ് നനയിക്കുംമ്പോഴേക്കും
ചക്രവാളങ്ങളില്‍ ചുകപ്പു വിരിച്ച്
ഞാന്‍ നിന്നില്‍ അസ്തമിച്ചിരുന്നു ..
കൂട്ടിവെച്ച കിനാക്കള്‍ക്ക് മീതെ
കനല്‍മഴ പെയ്തപ്പോള്‍ കരിഞ്ഞു പോയത്
ഞാനോമനിച്ച വളപ്പൊട്ടുകളും മയില്‍പീലിയും
ഒരു നൂറു സ്വപ്നങ്ങളുടെ താഴ്വരയും ..
സ്വപ്‌നങ്ങള്‍ പകുത്തെടുക്കാന്‍ ആരുമില്ലാതെ
പഴിവാങ്ങിയ ജീവിതമായി ഞാനിന്നും
സമാധാനത്തിന്‍റെ കാണാത്ത തീരങ്ങള്‍ തേടി
ഇനി ഒരിക്കലും നിലക്കാത്ത യാത്രയിലാണ്.
കനല്‍ മഴ പെയ്യാത്ത കൊടുംങ്കാറ്റടിക്കാത്ത
ശാന്തിയുടെ തീരത്ത് നീയിപ്പോള്‍ സുരക്ഷിതയാണ്
എന്നില്‍നിന്നും ഇരന്നുവാങ്ങിയ സുന്ദരനിമിഷങ്ങള്‍
നിന്‍റെ ഉള്ള് പൊള്ളിക്കുന്നില്ലെങ്കില്‍ മാത്രം....
ഓർമ്മകൾക്ക് മീതെ മറവിയുടെ മണ്ണിട്ട്
ReplyDeleteപുതിയ പൂച്ചെടികൾ നട്ട് നനച്ച്
പൂവാടിയൊരുക്കുന്ന തിരക്കിലായിരുന്നു നീ...
നല്ല കവിത.
ശുഭാശംസകൾ...
നന്ദി ....സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ...
Deleteശാന്തിയുടെ തീരത്ത് സുരക്ഷിതയായങ്ങിരിയ്ക്കട്ടെ
ReplyDeleteഅതെ , സുരക്ഷിതയായിരിക്കട്ടെ ...!
Deleteഉള്ള് പൊള്ളിക്കാൻ ആ സുന്ദര നിമിഷങ്ങൾ അവൾ ഇരന്ന് വാങ്ങിയതായിരുന്നോ?, മനസ്സ് നിറഞ്ഞ് നീ കൊടുത്തതല്ലായിരുന്നോ ?
ReplyDeleteശുഭാശംസകൾ...
ഹ ഹ നിധീഷ് ചില രഹസ്യങ്ങള്‍.....അതങ്ങനെത്തന്നെ ഇരിക്കട്ടെ..!
Deleteസുന്ദരനിമിഷങ്ങള്‍ സംഭവിക്കുന്നതാണ്.അതാര്‍ക്കും സ്വരുക്കൂട്ടാം പിന്നെ ഓര്‍ത്തെടുത്ത് വേദനിക്കാന്‍ മാത്രം.സലീം എല്ലാവരും സ്വസ്ഥരായിരിക്കാന്‍ പ്രാര്‍ത്ഥിക്കാം നാം നോവുമ്പോഴും.
ReplyDeleteനന്ദി ട്ടോ ,,വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും....
Delete