Thursday 18 July 2013

എങ്കിലും എന്‍റെ വനജേ...

നാം തമ്മില്‍ പിരിഞ്ഞ ശേഷം നിന്നെക്കുറിച്ചോര്‍ത്ത് 
എനിക്കിപ്പോഴും ചിരി വരാറുണ്ട് .

മുളയങ്കാവിലെ പൂരത്തിന് നിന്നെ കാണുമ്പോള്‍ 
നിനക്കൊപ്പം രണ്ടു കുട്ടികളും , ഇളയത്
നിന്നെളിയിലും മൂത്തത് നിനക്ക് പിറകെയും ..

സാരി നിനക്കൊട്ടും ചേരില്ല വനജേ ..
ശരിയായത് ചുരിദാറാണെന്ന് ഞാന്‍ പറയാറുള്ളത് 
നീയിപ്പോള്‍ എന്നേ മറന്നിരിക്കും. 

നീണ്ടു വിടര്‍ന്ന കണ്ണുകള്‍ക്ക്‌ ഇന്നാ തിളക്കമില്ല 
മഷിയെഴുതി കറുപ്പിച്ചു കഥ പറയും മിഴികളില്‍ 
വിഷാദം പുകയുന്നത് എനിക്കറിയാനുണ്ട്.... 

ഒരിക്കലും മറക്കാത്ത ആകാര വടിവ്   
കരിവണ്ടിന്‍ നിറമാര്‍ന്ന പനങ്കുല തലമുടി
പഴുത്ത പേരക്ക നിറമുള്ള നിന്‍മേനി
എനിക്കിന്ന് നിന്നെ കണ്ടപ്പോള്‍ വനജേ 
ഒന്നും ഒരല്‍പം പോലും വിശ്വസിക്കാനാവുന്നില്ല 

അന്ന് കരഞ്ഞു പിരിഞ്ഞ ശേഷം 
പിന്നെ നീയെന്നെ കണ്ടിട്ടേ ഇല്ലല്ലോ 
നിനക്കിഷ്ടമായിരുന്ന ചുവന്ന ചുണ്ടും 
കട്ടിമീശയും ചുരുണ്ട മുടിയും ,നീ പറയാറുള്ള 
കാന്തം പോലുള്ള കണ്ണുകളും മസിലുകളും 
ഇപ്പോഴും അങ്ങിനെത്തന്നെയുണ്ട്‌...

പിന്നെ നിനക്കറിയാത്ത ഒന്നുകൂടിയുണ്ട് 
ഞാനിപ്പോഴും കെട്ടിയിട്ടില്ല .
എനിക്കറിയാം നീയിപ്പോള്‍ ചിരിക്കുന്നുണ്ടാകും 
എന്‍റെ വിഡ്ഢിത്തരമോര്‍ത്ത്....... 

9 comments:

  1. ഇതു കൊള്ളാമല്ലോ.ഇഷ്ടമായി.കവിതയുടെ തലക്കെട്ടും പുതുമയുള്ളതായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഒന്ന് ട്രാക്ക് മാറ്റിപ്പിടിച്ചു ..അത്ര തന്നെ ..!നന്ദി സൗഗന്ധികം ....

      Delete
  2. ഇത് നല്ല രസമായിട്ടുണ്ടല്ലോ!!

    ReplyDelete
  3. പഴമയുടെ പുതിയ മുഖം ..
    കവിത ഇഷ്ടപ്പെട്ടു
    ..//

    ReplyDelete
    Replies
    1. നന്ദി ശരത് പ്രസാദ് ...ഈ വഴിയുള്ള വരവിനും വായനക്കും ...!.

      Delete
  4. aa masilokke katti angane thanne ninno...

    ReplyDelete
  5. ഹ്ഹ്ഹ് മസ്സിലൊക്കെ വെച്ചങ്ങനെ നിന്നാ ആർക്ക് പ്പോയി?? ഹൊ ന്നാലും ന്റെ വനജേ.. നന്നായിട്ടുണ്ട് ട്ടാ

    ReplyDelete