Sunday 7 July 2013

പ്രണയിനി

തിരഞ്ഞു നീയോരോ വരയിലും  ചെറു വരിയിലും 
മണല്‍ത്തരിയിലും ഉരുകും മെഴുതിരിയിലും 
വിരിയും മലരിലും  നറു മൊഴിയിലും 
തിര പുണരുമോരോ  കടല്‍ക്കരയിലും ..

നഭസ്സിലലയും മുകിലിലും,മഴവില്ലിലും 
ജലധി നിറയും അലയിലും ,പാല്‍ നുരയിലും 
പുലര്‍ക്കാലെയുതിരും മഞ്ഞിലും പൊന്നൊളിയിലും, 
തിരഞ്ഞു നീയോരോ പുല്‍ക്കൊടിയിലും പൂമേട്ടിലും...

തേടാന്‍ മറന്നു നീ നിന്‍ ഉള്ളിന്‍റെ ഉള്ളില്‍ 
തിരയാന്‍ മറന്നു നിന്‍ ഹൃത്തടം തന്നില്‍ 
തേടുകില്‍ നിന്‍ കണ്ണില്‍ തെളിഞ്ഞിരുന്നേനെ 
വിരഹത്തില്‍ ഉരുകും നിന്‍ ഹൃത്തിലായ് വേരാഴ്ത്തി 
വളരുമോരോ മധുര നോവായ്‌ തരള ചിന്തയായ് 
പൂത്തുലഞ്ഞിടും നിന്‍റെ മാത്രമീ പ്രണയിനി ..

6 comments:

  1. പതിവുപോലെ ഒരു മനോഹരഗാനം

    ReplyDelete
    Replies
    1. പതിവുപോലെ നന്ദിയുണ്ട് അജിത്‌ ജി ..

      Delete
  2. വരവീണാനാദം ശ്രുതിതരമായ്...
    ഇനിയെന്തിനന്യയായ് നിൽപ്പൂ..?
    രാഗദൂതികേ..


    പ്രണയിനിയരികിലെത്തട്ടെ..

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദിയുണ്ട് വന്നതിനും അഭിപ്രായത്തിനും ..

      Delete
  3. മുഴുവന്‍ പ്രണയവും, വിരഹവും നിറഞ്ഞ ഗാനങ്ങളാണല്ലോ....

    ReplyDelete