Wednesday, 13 March 2013

കാത്തിരിപ്പ്


മലമടക്കുകളില്‍ നീയൊരു കൊടുങ്കാറ്റായ് 
എന്നോട് ചേരാന്‍ കാത്തുനില്‍ക്കുന്നു 
മേഘമാലകളില്‍ മിന്നല്‍ പിണരായും 
പെരുമഴയായും ..

ദൂരെ മരച്ചില്ലകളില്‍ മുഹൂര്‍ത്തം കുറിക്കാന്‍ 
ആരുടെയോ സമ്മതത്തിന് കാതോര്‍ത്തിരിക്കുന്നു
ഒരു കാലന്‍ കോഴി . 
ചെന്തീ കത്തിയണഞ്ഞ ശ്മശാനങ്ങളില്‍  
എനിക്കുനേരെ കണ്ണുരുട്ടുന്നു 
കനല്‍കട്ടകള്‍ ...

ഉറ്റവരുടെ സങ്കടപ്പെരുമഴയിലും
ഉലയാത്ത ചങ്കുറപ്പുമായി 
ഞാന്‍ കാത്തിരിക്കുന്നു നിന്നെ..
സമയം തെറ്റാതെ സമ്മതം നോക്കാതെ നീ 
ഉമ്മറപ്പടി കയറിവരുന്ന  നാള് നോക്കി .

ഇവിടെയീ പഞ്ഞിക്കിടക്കയില്‍ 
തൊലി പൊട്ടിയടര്‍ന്ന മുതുകുമായി 
കണ്ണുകളടച്ചു കൈകാലുകള്‍ നീട്ടി 
സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയിലുള്ള 
നൂല്‍പ്പാലം സ്വപ്നം കണ്ട്,
പെരുവിരലില്‍ നിന്ന് കണങ്കാലിലൂടെ 
നീ വലിച്ചെടുക്കുന്ന എന്‍റെ അവസാന ശ്വാസവും 
ഇടനെഞ്ചിലേറ്റി ...

കാത്തിരിപ്പാണ് ഞാന്‍ ..
പാപക്കറകള്‍ ചുടുകണ്ണീരാല്‍ കഴുകിക്കളഞ്ഞ് 
ശുഭ്ര വസ്ത്രം ധരിച്ചൊരു യാത്രക്കൊരുങ്ങി 
നിന്‍റെ വരവും നോക്കി ഇവിടെയിങ്ങനെ ......

14 comments:

  1. This comment has been removed by the author.

    ReplyDelete
  2. ആയുരാരോഗ്യസൗഖ്യത്തോടെ ജീവിച്ച്,ഒടുവിൽ മഹ്ശറ 
    മൈതാനിയിൽ നിൽക്കുമ്പോൾ സുബർക്കത്തിലേക്കുള്ള ശീട്ട് തന്നെ തരട്ടെ, എല്ലാം പൊറുക്കുന്നവൻ....

    കവിത വളരെ നന്നായി. ഒരുപാട് ഇഷ്ടവുമായി. 

    ദൈവം കാവലുണ്ട്..


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. തിരിച്ചും കാവലുണ്ടാകട്ടെ ....

      Delete
  3. മോഹൂര്‍ത്തം എന്നാണോ മുഹൂര്‍ത്തം അല്ലേ
    കവിത വളരെ നന്നായി

    ReplyDelete
    Replies
    1. നന്ദി നിധീഷ് ,,,തിരുത്തിയിട്ടുണ്ട് ..

      Delete
  4. കൊള്ളാം
    ആശംസകള്‍

    ReplyDelete
  5. രംഗബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ അവന് വരിക തന്നെ ചൊയ്യും

    ReplyDelete
  6. വരട്ടെ ...അവനെ തടയാനൊക്കില്ലല്ലോ..

    ReplyDelete
  7. നീ വലിച്ചെടുക്കുന്ന എന്‍റെ അവസാന ശ്വാസവും
    ഇടനെഞ്ചിലേറ്റി ...

    കാത്തിരിപ്പാണ് ഞാന്‍ ..

    ReplyDelete