Tuesday 22 July 2014

മറവികള്‍



ഭൂമിയും നിറദീപം തിങ്ങുമാകാശവും 
ദൈവമെല്ലാര്‍ക്കും ഒന്നെന്നു വെച്ചു 
ആ ദൈവത്തിനായി നിര്‍മ്മിക്കുമാലയം 
നമ്മളെന്തിനു വെവ്വേറെയെന്നു വെച്ചു ?

ശിശിരവും പൂമണമുതിരും വസന്തവും 
ശ്വസിക്കുന്ന വായുവും സിരയിലെ രക്തവും 
ഇരുണ്ടു വെളുക്കുന്ന ദിനരാത്രവും 
നമുക്കൊരുപോലെ ,എന്നിട്ടും പലതായി നാം ..!

നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം 
തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം.. 
അതിരുകള്‍ കൊടിയടയാളങ്ങളെല്ലാം 
പതിരെന്നറിയാത്ത പാമരര്‍ നാം...
മരിച്ചു മടങ്ങിയാല്‍ കിടക്കുന്ന മണ്ണും 
നമുക്കൊന്നെന്ന് ഓര്‍ക്കാത്ത പാപികള്‍ നാം .. !

7 comments:

  1. മനോഹരകവിത
    ഉന്നതമായ ആശയം

    ReplyDelete
    Replies
    1. അങ്ങയുടെ അഭിപ്രായത്തിന് നന്ദി അജിത്‌ ജി.. !

      Delete
  2. എന്തൊക്കെ ഒരുപോലെ ആയാലും മനുഷ്യന്റെ ചിന്തകൾ ഒരുപോലെയാവണ്ടേ .

    ReplyDelete
    Replies
    1. ശരിയാണ് ഒരു പോലെയാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം ..! നന്ദി ഈ അഭിപ്രായത്തിന് ..!

      Delete
  3. നല്ല വരികൾ മാഷെ..
    ഒന്നെങ്കിലും ഒന്നായി കാണാനാവാതെ നമ്മൾ...

    ReplyDelete
  4. നന്ദി ഗിരീഷ്‌ ജി ...അഭിപ്രായത്തിന് , വായനക്ക് ,

    ReplyDelete
  5. നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം
    തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം..

    ReplyDelete