Saturday, 8 November 2014

പെണ്‍പൂവേ...


മിഴിയിതളില്‍ മയ്യെഴുതി കറുപ്പിച്ച പെണ്‍കൊടി 
കണ്ണിലെ കൃഷ്ണമണിയെന്നപോലെ 
നട്ടു വളര്‍ത്തുന്ന പൂവാടി തന്നിലെ 
കരളായ പനിനീര്‍ ചെടിയുടെ കൊമ്പിലായ് 
വിടര്‍ന്നൊരു പൂവിന്‍റെ  കണ്ണാടിക്കവിളത്ത് 
ചുണ്ടൊന്നു ചേര്‍ത്തൊരു മുത്തവും നല്‍കീട്ട് 
ഒരു വാക്കും മൊഴിയാതെ പൊയ്പ്പോയ കാറ്റിനെ 
വെറുതെയെന്നാകിലും കാത്തിരുന്നീടുന്നു 
വെറും നാല് ദിനം കൊണ്ട് വാടിക്കൊഴിയുന്ന 
ചെമ്പനീര്‍പ്പൂവിന്‍റെ അന്തരഗം.....

13 comments:

  1. നന്ദി അജിത്‌ ജി ....!

    ReplyDelete
  2. "പൂവു പോലുള്ളോരോമന കൗതുകം....." -ചങ്ങമ്പുഴ
    ആശംസകള്‍ സലിം .....

    ReplyDelete
    Replies
    1. നന്ദി സര്‍.....അഭിപ്രായത്തിനും ,വരവിനും ...

      Delete
  3. ചെറുത്....ചേതോഹരം!!
    ((ഉദ്ദേശിച്ചത് കവിതയെ ആണേയ്)) ;)

    ReplyDelete
  4. ഞെട്ടടർന്നു വീഴുമ്പോഴും, വീണ്ടുമൊരു ജന്മംകൊതിച്ച്‌, പനിനീർപ്പൂവിൻ മനം പാടിയതിങ്ങനെയാവുമോ.?

    വൃശ്ചികക്കാറ്റ്‌ പോൽ,
    എന്നെത്തലോടിയാൽ..
    പിച്ചകപ്പൂവായ്‌ വിടരാം
    ഞാൻ, കൊച്ചരിപ്രാവായ്‌ കുറുകാം..

    മനുഷ്യനു ഗോചരമല്ലാത്തതെന്തെല്ലാം നടക്കുന്നു പ്രകൃതിയിൽ.. !!! സ്നേഹവും, പ്രണയവും, വാത്സല്യവും, കരുതലും, വിരഹവും, വിടചൊല്ലലും എല്ലാം. അതിൽ നിന്നും ചില നിമിഷങ്ങൾ ആർദ്രതയോടെ വരികളിലൊതുക്കിയിരിക്കുന്നു. ഇഷ്ടമായി സലീംക്കാ. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. തെളിഞ്ഞിരിക്കുന്ന എല്ലാറ്റിലും ഒളിഞ്ഞിരിപ്പുണ്ട് കവിത ..നന്ദി സൗഗന്ധികം മുടങ്ങാതെയുള്ള അങ്ങയുടെ വരവിനു വിലയിരുതലിന് ...

      Delete
  5. നന്നായിരിക്കുന്നു.ആശംസകള്‍

    ReplyDelete
  6. നന്ദി ഷാഹിദ് .....! വായനയ്ക്കും അഭിപ്രായത്തിനും ....

    ReplyDelete
  7. കുഞ്ഞിക്കവിത, ഇഷ്ടായി ...

    ReplyDelete
  8. നന്ദി,,,കുഞ്ഞൂസ് ..!

    ReplyDelete
  9. പ്രണയം... പ്രതീക്ഷ .. നന്നായി.

    ReplyDelete
  10. ബിപിന്‍ അഭിപ്രായത്തിന് നന്ദി ..!

    ReplyDelete