Monday, 22 June 2015

വിളക്കുകാല്‍



മാശയത്തില്‍ തൂങ്ങിച്ചത്ത വിശപ്പിനെ 
കുപ്പത്തൊട്ടിയില്‍ തിരയുവോരെ, 
അഴുക്കു ചാലിലെ ചെളിയില്‍   
അഴുകിത്തീര്‍ന്ന ഭ്രൂണത്തെ, 
വാക്ക് മൂത്ത് വഴക്കായൊടുവില്‍ 
വയറു തുരന്ന വടിവാളിനെ....

ശകടമേറിയ മരണം ഭുജിക്കുന്ന 
സ്വേദം നനച്ച ജീവനെ, 
സ്നേഹം കൊടുത്ത് പിന്നെ ചതിച്ചു 
സത്യം മറന്ന വപുസ്സിനെ, 
ലഹരിപ്പുകക്കുള്ളില്‍ എല്ലാം മറന്നു 
വിഹഗങ്ങളായ മാലോകരെ....

ഉടുമുണ്ടഴിച്ചും മക്കളെ പോറ്റും 
ഉദാത്തരായൊരു മാതാക്കളെ,
മക്കളാല്‍ ഭ്രഷ്ടരായൊരു വൃദ്ധരേ 
ദിക്കറിയാത്തുന്മത്തരാം  യുവതയെ.... 

കണ്ണടച്ചാലും ഇരച്ചെത്തും കാഴ്ചകള്‍ 
കണ്ണിമ മുട്ടി ആര്‍ത്തു വിളിച്ചിടും
എല്ലാത്തിനും സാക്ഷിയാകാന്‍ വിധിച്ചൊരു 
വിളക്കുകാലേ നിന്‍ ജന്മം ഭയാനകം....!

6 comments:

  1. കാഴ്ചകള്‍ എല്ലാം കാണാന്‍ വിധിക്കപ്പെടുന്നതും ഒരര്‍ത്ഥത്തില്‍ ഭയാനകം

    ReplyDelete
    Replies
    1. അതെന്നെ ...നന്ദി അജിത്‌ ജി ...

      Delete
  2. സലിമേ കവിത നന്നായി.
    എന്നാലും എഴുത്തിൽ കവിത അൽപ്പം കുറഞ്ഞു എന്നൊരു തോന്നൽ. അത് പോലെ ഒരു ആശയ ദാരിദ്ര്യവും തോന്നി. സ്മനസ്സിൽ മനസ്സിൽ തട്ടുന്ന ഒരു ആശയം.അത് മനസ്സിൽ ഇട്ട് തേച്ചു മിനുക്കി എടുക്കുക. നല്ല കവിത ആകും. മുൻപ് എഴുതിയ നല്ല കവിതകൾ മനസ്സിൽ വരുന്നു.അതാണ്‌ ഇത്രയും എഴുതിയത്.

    ReplyDelete
    Replies
    1. ശ്രമിക്കാം ബിപിന്‍ ജി ...എങ്കിലും നന്ദി ഈ വായനയ്ക്ക് അഭിപ്രായത്തിന് ...

      Delete
  3. വിളക്ക്‌ കാലിനും കഥ പറയാനുണ്ട്‌

    ReplyDelete
    Replies
    1. താങ്ക്സ് ...മനോജ്‌ ജി ..!

      Delete