പനിനീര്‍പ്പൂപോലെ തുടുത്തൊരു പെണ്ണിവള്‍
പുലര്‍ക്കാല മഞ്ഞിന്‍റെ കുളിരാണിവള്‍
പാലൊളി ചന്ദ്രിക മുഖമുള്ളവള്‍
പൊന്നാമ്പല്‍ പൂവൊത്തരഴകുള്ളവള്‍.
കസവിന്‍റെ ഞൊറിയുള്ള പാവാടയിട്ടവള്‍
കനകത്തിന്‍ പാദസരം കണങ്കാലിലിട്ടവള്‍
കണ്ണിണ രണ്ടും കരിമഷിയിട്ടവള്‍
കടമിഴിക്കോണിനു കുസൃതി കൂട്ടായവള്‍.
മുട്ടോളമെത്തുന്ന മുടിയുള്ളവള്‍
മുത്താന്‍ കൊതിക്കുന്ന ചുണ്ടുള്ളവള്‍
മുല്ലപ്പൂ മൊട്ടൊത്ത പല്ലുള്ളവള്‍
മുക്കാണി മൂക്കുത്തിയിട്ടുള്ളവള്‍.
ചന്ദനമണമുള്ള പെണ്ണാണിവള്‍
ചക്കരവാക്ക് മൊഴിയുന്നവള്‍
ചാരത്തു വന്നാല്‍ കൊഞ്ചുന്നവള്‍
ചേലൊത്ത മാറുള്ള പൊന്‍പൂവിതള്‍.
കാതരയാണിവള്‍ കളവാണിയാണിവള്‍
കാമദേവന്‍റെ അമ്പാണിവള്‍
സൌമിനിയാണിവള്‍ ശാലീനയാണിവള്‍
സൌഭാഗ്യദായിനി സുരസുന്ദരി
ഇവളെന്‍റെ പ്രിയസഖി, ഇവളെന്‍റെ മധു മൊഴി
ഇവളെന്‍റെ ജീവിത പ്രാണേശ്വരി
ഇനിയെന്നെന്‍ മനമൊന്നറിഞ്ഞിടും നീ
ഇണയായി വരുവതും എന്നാണു നീ.?
No comments:
Post a Comment