പ്രതീക്ഷകള്‍
ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ പ്രതീക്ഷകളുടെ ഒരു കൊച്ചു കടലാസ് തോണിയിറക്കി ജീവിത പ്രാരാബ്ദങ്ങളുടെ മറുകര ലക്ഷ്യമാക്കി കയ്യും മെയ്യും മറന്നു തുഴയുന്നവരാണ് പ്രവാസികള്‍ ..ദൂരെയെവിടെയോ തനിക്കു മാത്രമായി ഒരു സ്വര്‍ഗ്ഗം കാത്തിരിക്കുന്നുണ്ടെന്ന് കിനാവ് കാണുന്നവര്‍.കഷ്ട്ടപ്പടുകളുടെ കണക്കില്ലാത്ത കാര്‍മേഘങ്ങളും കൊടുങ്കാറ്റും ഉരുണ്ടു കൂടുമ്പോഴും താന്‍ സ്നേഹിക്കുന്നവരുടെ മുഖങ്ങള്‍ മനസ്സിലാവാഹിച്ചു നല്ല നാളെയുടെ പോന്നമ്പിളി തെളിയുമെന്ന് സ്വപ്നം കണ്ട് ലക്‌ഷ്യം മാത്രം മനക്കണ്ണില്‍ കണ്ട് തുഴയുന്നവര്‍.......ഒടുവില്‍ ജീവസ്സറ്റ ജന്മം ഒരു പാഴ്ച്ചണ്ടിയുടെ വിലപോലും ലഭിക്കാതെ വലിച്ചെറിയപ്പെടുന്നത് വരെ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും.........!.
No comments:
Post a Comment