അമ്മേ ഞാനറിഞ്ഞീല നിന്‍ മൃദുഭാവം
ആരും കൊതിക്കുന്ന ശാലീന ഭാവം
ആര്‍ദ്രത തുളുമ്പുമീ ആത്മഭാവം
അമ്മതന്‍ നിര്‍മ്മല ശാന്ത ഭാവം
ആത്മ നൊമ്പരം കരള്‍ തിന്നും നേരത്ത്
ആരും കൊതിക്കുന്ന സാന്നിധ്യം നീ
അലയാഴി പോലെ ജീവിതം കയര്‍ക്കുമ്പോള്‍
അരികിലൊരു സാന്ത്വനമാകുന്നു നീ
അപകടം കണ്‍മുന്നില്‍ തിറയാടും നേരത്ത്
ആരും തിരിഞ്ഞോടാന്‍ മറക്കുന്ന നേരത്ത്
അമ്മേ എന്നോരാ വിളി മാത്രമേകുന്ന
ആത്മ ധൈര്യം വേറെ എനിക്കാരു നല്‍കും
അലിവിന്‍റെ സാഗരം നീയെന്നറിയുന്നു
അനന്തമാം സ്നേഹം നീയെന്നറിയുന്നു
അവിരാമം ഒഴുകും കരുണതന്‍ കടലേ
ആപാദചൂടം അറിയുന്നു നിന്നെ
അറിയുന്നു ഞാനീ പാദങ്ങള്‍ തന്‍ ചോട്ടില്‍
അണിയുന്നു സ്വര്‍ഗ്ഗങ്ങള്‍ നീയെങ്കിലും
അറിവില്ലാ പൈതങ്ങള്‍ സ്വര്‍ഗങ്ങള്‍ തേടുന്നു
അറിയാതെ അറിയാതെ ഈ ലോകമെങ്ങും
ആരും കൊതിക്കുന്ന ശാലീന ഭാവം
ആര്‍ദ്രത തുളുമ്പുമീ ആത്മഭാവം
അമ്മതന്‍ നിര്‍മ്മല ശാന്ത ഭാവം
ആത്മ നൊമ്പരം കരള്‍ തിന്നും നേരത്ത്
ആരും കൊതിക്കുന്ന സാന്നിധ്യം നീ
അലയാഴി പോലെ ജീവിതം കയര്‍ക്കുമ്പോള്‍
അരികിലൊരു സാന്ത്വനമാകുന്നു നീ
അപകടം കണ്‍മുന്നില്‍ തിറയാടും നേരത്ത്
ആരും തിരിഞ്ഞോടാന്‍ മറക്കുന്ന നേരത്ത്
അമ്മേ എന്നോരാ വിളി മാത്രമേകുന്ന
ആത്മ ധൈര്യം വേറെ എനിക്കാരു നല്‍കും
അലിവിന്‍റെ സാഗരം നീയെന്നറിയുന്നു
അനന്തമാം സ്നേഹം നീയെന്നറിയുന്നു
അവിരാമം ഒഴുകും കരുണതന്‍ കടലേ
ആപാദചൂടം അറിയുന്നു നിന്നെ
അറിയുന്നു ഞാനീ പാദങ്ങള്‍ തന്‍ ചോട്ടില്‍
അണിയുന്നു സ്വര്‍ഗ്ഗങ്ങള്‍ നീയെങ്കിലും
അറിവില്ലാ പൈതങ്ങള്‍ സ്വര്‍ഗങ്ങള്‍ തേടുന്നു
അറിയാതെ അറിയാതെ ഈ ലോകമെങ്ങും
No comments:
Post a Comment