നേരമില്ലോന്നിനും നേരമില്ലോന്നിനും
നേരിന്‍റെ നേര്‍ക്കൊന്നു നോക്കുവാന്‍ പോലും..
നേരിന്‍റെ നേരാം തന്നമ്മതന്‍ നേര്‍ക്കൊന്നു
നേര്‍ത്ത സ്നേഹത്തോടെ നോക്കുവാന്‍ പോലും..
തിരക്കോട് തിരക്കാണെല്ലായിടത്തും
തീരാത്ത വേപഥു എല്ലായിടത്തും
തിരയുന്നതെന്തോ ഈ ജനക്കൂട്ടം
തീരാത്ത നൊമ്പരത്തിന്‍റെ കൂട്ടം.
ഘടികാര സൂചിക്ക് വേഗത കൂടിയോ
കപട ലോകത്തിനു ചടുലതയേറിയോ
തിരിയുന്ന ഭൂമിക്കു ധൃതി കൂടിയോ,ഈ
തിരക്കിന്‍റെ രസതന്ത്രം എന്താണാവോ ?
എത്താത്ത ദൂരങ്ങള്‍ എത്തിപ്പിടിക്കുവാന്‍
കയ്യെത്താ കാര്യങ്ങള്‍ കയ്യിലോതുക്കുവാന്‍
അന്തമില്ലാത്തോരീ ഓട്ടം
എന്തിനൊന്നില്ലാത്തോരോട്ടം .
ചിത്തം കൊതിക്കുന്നതോക്കെയും
കൈക്കുള്ളിലാക്കിയൊതുക്കണം
ചാത്താലുമില്ല കുഴപ്പം ,പക്ഷെ -
ചെത്തിപ്പോളിച്ചേ നടക്കണം .
സത്യവും ധര്‍മ്മവും വേണ്ട
മിഥ്യയോടത്രക്കിണങ്ങി നമ്മള്‍
ഒട്ടും നിനച്ചിടാ നേരം
ഒക്കെയും തീര്‍ന്നിടും നാളെ
ഓട്ടം നിലച്ചിടുമന്നാളിനെ
ഓര്‍ക്കുന്നതാരിന്നു പാരില്‍
No comments:
Post a Comment