Tuesday, 19 July 2011

ഞാന്‍ മാത്രം കരയുന്നത്....:

എന്നത്തേയും പോലെ ഇന്നലെയും ജോലി കഴിഞ്ഞു തിരിച്ചെത്തി വൈകുന്നേരത്തോടെ നാട്ടിലേക്ക്  വിളിച്ചു .
സംസാരിക്കുന്നതിനിടെ ഭാര്യ ജനല്‍ തുറന്നിട്ട്‌ കാണണം ..ചീവീടുകളുടെയും ചെറു തവളകളുടെയും ശബ്ദം..
.ഇടക്ക് ശ്രദ്ധ  ആ ശബ്ദങ്ങളിലെക്കായി .അവള്‍ പറയുന്നതിനോട് ശരിയായി പ്രതികരിക്കാഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു 
"എന്താ ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ? "
''ഉണ്ട് ഇടയ്ക്കു ഞാന്‍ തവള കരയുന്നത് ശ്രദ്ധിച്ച് പോയി,എത്ര കാലമായി ഇതൊക്കെ ഒന്ന് കേട്ടിട്ട് ..."
ഉടനെ വന്നു അവളുടെ  ഉത്തരം...
"എല്ലാവരും കരയുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം .. ഞാന്‍ മാത്രം കരയുന്നത്....:
അവള്‍ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്‍പേ എന്‍റെ പെരുവിരല്‍ മൊബൈലിന്‍റെ ചുവന്ന ബട്ടണില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു....

No comments:

Post a Comment