ഭൂകമ്പ മാപിനിയിൽ
ഏഴ് രേഖപ്പെടുത്തിയ
ഭൂകമ്പത്തിനു ശേഷം ,
ഭർത്താവ് വീട് വിട്ടു പുറത്തുപോയി .
വീട്ടിലെ നാശനഷ്ടങ്ങൾ വിലയിരുത്തി
വാമഭാഗം ഒരു കുറിപ്പുണ്ടാക്കി.
നാല് ഗ്ലാസ് നാല് പ്ളേറ്റ് രണ്ടു ചട്ടി,
കലം, ചിരവ, ചീനച്ചട്ടി ,
കറിപ്പാത്രം, ചായക്കപ്പ് , ഒരു കത്തി .....
പിന്നെയവർ പല്ലിറുമ്മി പതിയെ
തന്നോട് തന്നെ പറഞ്ഞു
"ഇന്നിങ്ങോട്ട് വരട്ടെ... "
ഇടയ്ക്കിടെയുള്ള ഭൂകമ്പത്തിലും
തുടർ ചലനത്തിലും
പുറം തകരാതെ ഉള്ള് പൊട്ടിയടർന്ന
നാല് കുഞ്ഞിക്കണ്ണുകളുടെ
കണക്കാരെടുക്കും?
