ഇതൊരു പാണന്‍റെ പാട്ടാണ് .
രക്തം കൊണ്ട് ചിത്രം വരച്ച്
തലയുരുട്ടി പകിട കളിച്ച്
ആര്‍ക്കോ വേണ്ടി മൃത്യുവെ പുല്‍കി
സമാധിയടഞ്ഞവരുടെ പാട്ട് .
ഇതൊരു പാണന്‍റെ പാട്ടാണ്
പകയുടെ പൊന്‍ പണക്കിഴിക്ക്
ജീവിതം ബലി കൊടുത്ത്
ചുരിക തലപ്പില്‍ എരിഞ്ഞു തീര്‍ന്ന
ചേകവരുടെ പടപ്പാട്ട് .
ഇതൊരു പാണന്‍റെ പാട്ടാണ്
കരവാളിന്‍ തലപ്പ് കൊണ്ട്
മധുര സ്വപ്നങ്ങള്‍ക്ക്
ചോരയുടെ ചുവപ്പ് പൂശിയ
യോദ്ധാവിന്‍റെ പൊലിപ്പാട്ട്.
ഇതൊരു പാണന്‍റെ പാട്ടാണ്
സ്വന്തമല്ലാത്ത ജീവിതത്തിന്
വാടകക്കൊരു ശരീരം നല്‍കിയ
ദൈവത്തോടുള്ള രോഷത്തിന്‍റെ
അടങ്ങാത്ത പകപ്പാട്ട് .
രക്തം കൊണ്ട് ചിത്രം വരച്ച്
തലയുരുട്ടി പകിട കളിച്ച്
ആര്‍ക്കോ വേണ്ടി മൃത്യുവെ പുല്‍കി
സമാധിയടഞ്ഞവരുടെ പാട്ട് .
ഇതൊരു പാണന്‍റെ പാട്ടാണ്
പകയുടെ പൊന്‍ പണക്കിഴിക്ക്
ജീവിതം ബലി കൊടുത്ത്
ചുരിക തലപ്പില്‍ എരിഞ്ഞു തീര്‍ന്ന
ചേകവരുടെ പടപ്പാട്ട് .
ഇതൊരു പാണന്‍റെ പാട്ടാണ്
കരവാളിന്‍ തലപ്പ് കൊണ്ട്
മധുര സ്വപ്നങ്ങള്‍ക്ക്
ചോരയുടെ ചുവപ്പ് പൂശിയ
യോദ്ധാവിന്‍റെ പൊലിപ്പാട്ട്.
ഇതൊരു പാണന്‍റെ പാട്ടാണ്
സ്വന്തമല്ലാത്ത ജീവിതത്തിന്
വാടകക്കൊരു ശരീരം നല്‍കിയ
ദൈവത്തോടുള്ള രോഷത്തിന്‍റെ
അടങ്ങാത്ത പകപ്പാട്ട് .
No comments:
Post a Comment