Thursday 8 May 2014

മൂന്ന് ജീവിതങ്ങള്‍


ഇടി നാദത്തോടല്ലോ പൊഴിയുന്നീ മഴ 
ഇടവഴികള്‍ തോറും ചായം കലക്കി 
ചെടികളെ പൂക്കളെ തഴുകിത്തലോടി 
ഒടുവിലീ മണ്ണില്‍ അലിഞ്ഞോടുങ്ങി...

-------*****--------- 
കരയ്ക്കും തിരയ്ക്കുമിടയില്‍ 
പറഞ്ഞാല്‍ തീരാത്ത സ്വകാര്യമുണ്ട് 
കരഞ്ഞും ചിരി നുര തൂകിയും 
കരയെ അലിയിച്ചു കളയുന്ന സ്വകാര്യം ..

----------*****--------

കാറ്റ് മരങ്ങളോട് മൊഴിയുന്നത് 
കദനമായാലും കളിയായാലും 
മടിയാതെ കേട്ട് മറുമൊഴി ചൊല്ലാന്‍ 
മനുഷ്യനില്ലാത്തൊരു മനസ്സ് മരങ്ങള്‍ക്കുണ്ട് ...

8 comments:

  1. അർത്ഥവത്തായ വരികൾ..
    ആശംസകൾ സലിം..

    ReplyDelete
  2. മൂന്നു ജീവനുള്ള കവിതകൾ. മൂന്നുമിഷ്ടമായി സലീംക്കാ.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി അതല്ലാതെ ഒന്നുമില്ല സൗഗന്ധികം ...

      Delete
  3. കാറ്റ് മരങ്ങളോട് മൊഴിയുന്നത്
    കദനമായാലും കളിയായാലും
    മടിയാതെ കേട്ട് മറുമൊഴി ചൊല്ലാന്‍
    മനുഷ്യനില്ലാത്തൊരു മനസ്സ് മരങ്ങള്‍ക്കുണ്ട് ..

    ReplyDelete