Tuesday 2 December 2014

ചൂണ്ടക്കാരി


ചോണോനുറുമ്പ് കടിച്ചപോല്‍ മൂക്കത്ത് 
ചോന്നൊരു പാടുള്ള പൂനിലാവേ ...
ചേലെഴും ചുണ്ടത്തെ പുഞ്ചിരിപ്പൂച്ചെടി 
ഇമ്മട്ടില്‍ പൂക്കുന്നതെങ്ങിനാടീ...?

ദര്‍ശനം കൊതിച്ചേറെ കാത്തുനിന്നോരെന്നെ
കണ്ടിട്ടും കാണാതെ ഓടിമറയുമ്പോള്‍ 

ചെറുകാറ്റില്‍ ഇളകുന്ന അളകങ്ങള്‍ കവിളത്ത് 
ചിത്രം വരയ്ക്കുന്നതെങ്ങനാടീ...?

കളി ഞാന്‍ ചൊന്നപ്പോള്‍ കെറുവിച്ചീയെന്നെ 
കനല്‍ മിഴി കനപ്പിച്ചു വിരട്ടിയോളേ 
ഈ മലര്‍ മധു മേനി നിനക്കേകാന്‍ മാത്രം 
ചെമ്പകപ്പൂമരം  നിന്‍റെയാരോ..?

നിദ്രയില്‍ വന്നെന്‍റെ മാറത്ത് മടിയാതെ 
മുഖം പൂഴ്ത്തി പുന്നാരം ചൊന്നവളേ  
അരയ്ക്കൊപ്പം നീണ്ടൊരു മുടിയിലെ പൂമണം 
മുല്ലപ്പൂ നിനക്കേകാന്‍ കാര്യമെന്തോ...?

പാടവരമ്പില്‍ നിന്‍ പാവാട തഴുകുന്ന 
പുല്‍ക്കൊടിയാകാന്‍ കൊതിയ്ക്കുമെന്നെ 
പരല്‍മീന്‍ വളര്‍ത്തുന്ന കണ്ണാലെയിങ്ങനെ  
ചൂണ്ടയില്‍ കോര്‍ക്കുന്നതെന്തിനാടീ..?.

12 comments:

  1. കളി ഞാന്‍ ചൊന്നപ്പോള്‍ കെറുവിച്ചീയെന്നെ
    കനല്‍ മിഴി കനപ്പിച്ചു വിരട്ടിയോളേ
    ഈ മലര്‍ മധു മേനി നിനക്കേകാന്‍ മാത്രം
    ചെമ്പകപ്പൂമരം നിന്‍റെയാരോ..?
    Good.

    ReplyDelete
    Replies
    1. അങ്ങയുടെ ഈ അഭിപ്രായത്തിന് വളരെ നന്ദി സര്‍ ...

      Delete
  2. താരുണ്യത്തിന്‍റെ ലാസ്യ വര്‍ണ്ണങ്ങളില്‍ ചാലിച്ച കവിതയില്‍ ചടുലമായ പ്രണയപരത മിഴിവെട്ടുന്നു....നന്നായി.അഭിനന്ദനങ്ങള്‍ കവേ !

    ReplyDelete
    Replies
    1. നന്ദി സാഹിബേ ..അങ്ങയുടെ ഈ അഭിപ്രായത്തിനും ഈ സന്ദര്‍ശനത്തിനും ..

      Delete
  3. കണ്ടാ. സത്യം ങ്ങടെ നാവീന്ന് തന്ന വന്ന കണ്ടാ..?! ചുമ്മാ പോയ ഓള്‌ടെ മൊഞ്ചും, മോറും നോക്കി കിനാവും കണ്ട്‌, പാട്ടും പാടി. എന്നിട്ടിപ്പം ഓള്‌ ചൂണ്ടക്കാരി..!!! പടച്ചോനൊരുത്തനെല്ലാം കാണുന്നുണ്ട്‌. ട്ടാ..? :)

    സലീംക്കാ, കവിത അതി മനോഹരമായി. വളരെയിഷ്ടം.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. ഹ ഹ സൗഗന്ധികം...നന്ദി ട്ടോ ,,,!

      Delete
  4. നാടന്‍പാട്ട് പോലെ മധുരം

    ReplyDelete
    Replies
    1. അജിത്‌ ജി ...നന്ദി അത് പറഞ്ഞാല്‍ തീരില്ല അങ്ങയോട് ...പക്ഷെ മറ്റൊരു വഴിയൊട്ടില്ല താനും ...

      Delete
  5. സുന്ദരം എല്ലാം നാടൻ തനി നാടൻ

    ReplyDelete
  6. നന്ദി ബൈജു ജി ..

    ReplyDelete
  7. Replies
    1. നന്ദി ..ഷുക്കൂര്‍ ജി ..

      Delete