വിശുദ്ധിയോടെയല്ലാതെ അന്യന്‍റെ
ജീവിതത്തിലേക്ക് കടക്കുന്നവള്‍
വേശ്യക്ക് തുല്യയെന്ന് വാദിച്ചവളോടാണ്
ഞാനെന്‍റെ അറുത്തെടുത്ത പാതി ഹൃദയം
തിരികേ യാചിക്കുന്നത്...
ഭോഗാലസ്യത്തിന്‍റെ ശാന്തതയില്‍
മുടിയിഴകള്‍ തഴുകി,തെരു തെരേ ഉമ്മവെച്ച്
നീയില്ലെങ്കില്‍ ഞാനെന്താകുമെന്ന്‍
ഭ്രാന്തിയെപ്പോലെ വിലപിച്ചവളോടാണ്
ഞാനെന്‍റെ പകുത്തെടുത്ത കരള്‍
തിരിച്ചു ചോദിക്കുന്നത്...
തമ്മില്‍ പിരിയേണ്ടി വന്നാല്‍ പിന്നെ
മരിച്ചെന്ന്‍ കരുതിയാല്‍ മതിയെന്ന്
മുഖം മാറിലണച്ച് തേങ്ങിയവളോടാണ്
ഞാനെന്‍റെ കട്ടെടുത്ത യൗവ്വനം
തിരികെ വേണമെന്ന്അപേക്ഷിക്കുന്നത്...
സ്വപ്നങ്ങളോളം ശബളിമ യാഥാര്‍ത്ഥ്യത്തിനില്ലെന്ന്
തിരിച്ചറിയാന്‍ വൈകിപ്പോയ പടുവിഡ്ഢിയ്ക്ക്
ചതിയുടെ ചിതല്‍ തിന്ന് തീര്‍ത്ത ഈ ജീവിതത്തില്‍
യാചിയ്ക്കാനല്ലാതെ മറ്റെന്തിനാകും...?
ജീവിതത്തില്‍ രക്ഷപ്പെട്ടവരുടെ ഗണത്തിലുള്ളവര്‍ക്ക്
പരാജിതരുടെ കണക്ക് പുസ്തകം ഒരു തമാശയാണ്,
നമുക്കൊരു കരളുമാത്രമുണ്ടായിരുന്നകാലത്തെ
ഒരു മാത്രപോലും ഉള്ളുരുക്കാത്ത നിനക്കിപ്പോള്‍
ചേരുന്നത് തന്നെയീ കരിങ്കല്ല് ഹൃദയം ..!
കരിങ്കൽ ഹൃദയമുള്ള കപടവേഷക്കാരുടെ മുന്നിൽ യാചിച്ചു കളയുവാനുള്ളതല്ല സലീംക്കാ ഈ ജീവിതം. മോചനവഴികളിലൂടെയീ യാത്ര തുടരുമാറാകട്ടെ.
ReplyDeleteവിറച്ചിടാത്ത നിൻ മൊഴികൾ മിന്നലിൻ
ചിറകുമായിനി പറന്നുയരട്ടെ...(തിരുനെല്ലൂർ)
മനോഹരമായ കവിത. ഹൃദയസ്പർശിയായ അവതരണം.
ശുഭാശംസകൾ.....
നന്ദി സൗഗന്ധികം ...എപ്പോഴുമുള്ള ഈ പിന്തുണയ്ക്ക് ..
ReplyDeleteജീവിതത്തില്‍ രക്ഷപ്പെട്ടവരുടെ ഗണത്തിലുള്ളവര്‍ക്ക്
ReplyDeleteപരാജിതരുടെ കണക്ക് പുസ്തകം ഒരു തമാശയാണ്
നല്ല വരികൾ .
നന്ദി സ്വാതിപ്രഭാ...
ReplyDeleteസത്യങ്ങള്‍!!
ReplyDeleteഒരു ബ്ലോഗും ഒരിക്കലും മുടക്കാത്ത പതിവുകാരാ ...ഹൃദയം നിറഞ്ഞ നന്ദി മാത്രം ...
ReplyDeleteകരൾമുറിവിന്റെ ആഴങ്ങളിൽ
ReplyDeleteനോവിന്റെ കല്ലുപ്പുകൾ
നല്ല വരികൾ ഗംഭീരം
നന്ദി..ബൈജു ജി ..ഈ വാക്കുകള്‍ക്ക് ....
Deleteവൈകിയെത്തുന്ന തിരിച്ചറിവുകൾക്ക് മുന്നിൽ കൈകൂപ്പി യാചിക്കയല്ല്ലാതെ മറ്റെന്ത് വഴി.. കവിത നന്നായി,,ആശംസകൾ
ReplyDeleteനന്ദി ബഷീര്‍ സാബ് ...
ReplyDeleteയാചന എന്തിനോ ആയിക്കോട്ടെ...കവിത നന്നായി.....
ReplyDeleteനന്ദി അനു രാജ് ...
Deleteഭോഗാലസ്യത്തിന്‍റെ ശാന്തതയില്‍
ReplyDeleteമുടിയിഴകള്‍ തഴുകി,തെരു തെരേ ഉമ്മവെച്ച്
നീയില്ലെങ്കില്‍ ഞാനെന്താകുമെന്ന്‍
ഭ്രാന്തിയെപ്പോലെ വിലപിച്ചവളോടാണ്
ഞാനെന്‍റെ പകുത്തെടുത്ത കരള്‍
തിരിച്ചു ചോദിക്കുന്നത്... Nalla varikal
നല്ല വാക്കുകള്‍ക്ക് , ഈ അഭിപ്രായത്തിന് നന്ദി സര്‍
Deleteകണ്ണില്‍ പെടാതെ പോയി പോസ്റ്റ് ........
ReplyDeleteചില സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയാന്‍ പറ്റാതെ മൗനമായി തേങ്ങുക.ആ തേങ്ങല്‍ ഒരു കവിതയായി പെയ്യുമ്പോള്‍
ആ സൃഷ്ടി എത്ര ചേതോഹരം ,ആത്മ നിബദ്ധം.ഇവിടെ ഈ മനോഹര കവിതയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നതും
അതു തന്നെയല്ലേ ?
നന്ദി സാഹിബെ ...ഇത് പോലുള്ള വാക്കുകള്‍ ആണ് വീണ്ടും എഴുതാന്‍ പ്രചോദനം വീണ്ടും ഒരായിരം നന്ദി ...
Deleteബ്ലോഗിനെ അണിയിച്ചൊരുക്കിയ ഭാവനക്ക് അഭിനന്ദനങ്ങള്‍.....!
ReplyDeleteസ്വീകരിക്കുന്നു സ്നേഹപൂര്‍വ്വം ഈ വാക്കുകള്‍ ...
Delete