ഭൂമിയില്‍ മഴ പെയ്യാത്തതും
തിന വിളയാത്തതും
തിന്മ വിളഞ്ഞതും
ഞാനറിഞ്ഞതേയില്ല .
തെരുവില്‍ ചോര പടര്‍ന്നതും
ഉടുമുണ്ട് പൊക്കി നോക്കി
മതമറിഞ്ഞു മനുഷ്യനെ ഹനിച്ചതും
ഞാനൊട്ടുമറിഞ്ഞതേയില്ല .
കാട് കരിച്ചതും
മല കുഴിച്ചതും
പുഴ വരണ്ടതും
ഒന്നും ഞാനറിഞ്ഞതേയില്ല.
അമ്മയുടെ ചൂട് പറ്റി
ആ ചിറകിന്നടിയില്‍
സുഖ സുഷുപ്തിയിലായിരുന്നല്ലോ
ഞാന്‍ ......
തിന വിളയാത്തതും
തിന്മ വിളഞ്ഞതും
ഞാനറിഞ്ഞതേയില്ല .
തെരുവില്‍ ചോര പടര്‍ന്നതും
ഉടുമുണ്ട് പൊക്കി നോക്കി
മതമറിഞ്ഞു മനുഷ്യനെ ഹനിച്ചതും
ഞാനൊട്ടുമറിഞ്ഞതേയില്ല .
കാട് കരിച്ചതും
മല കുഴിച്ചതും
പുഴ വരണ്ടതും
ഒന്നും ഞാനറിഞ്ഞതേയില്ല.
അമ്മയുടെ ചൂട് പറ്റി
ആ ചിറകിന്നടിയില്‍
സുഖ സുഷുപ്തിയിലായിരുന്നല്ലോ
ഞാന്‍ ......
No comments:
Post a Comment