ചിതക്ക് തീ കൊളുത്തും മുന്‍പ്
ഞാനൊന്ന് പ്രാര്‍ത്ഥിക്കട്ടെ...
വായില്‍ അരിയും എള്ളും വെച്ചവര്‍ക്കായി
മുന്നാഴി കുത്തി ബലിയിട്ടവര്‍ക്കായി
ഞാനൊന്ന് പ്രാര്‍ത്ഥിക്കട്ടെ ....
ഞാനൊന്ന് പ്രാര്‍ത്ഥിക്കട്ടെ...
വായില്‍ അരിയും എള്ളും വെച്ചവര്‍ക്കായി
മുന്നാഴി കുത്തി ബലിയിട്ടവര്‍ക്കായി
ഞാനൊന്ന് പ്രാര്‍ത്ഥിക്കട്ടെ ....
ഓര്‍മ്മകള്‍ ചരമ കോളത്തിലൊതുക്കി
ആത്മ സംതൃപ്തിയടഞ്ഞവര്‍ക്കായി..
മരണക്രിയകള്‍ക്ക് ചെലവഴിച്ചത്
കൂട്ടിക്കിഴിച്ച് സഹിച്ചവര്‍ക്കായി ...
തെക്കേ തൊടിയിലെ മാവ് വെട്ടിയതില്‍
അരിശം പൂണ്ട പേരക്കിടാങ്ങള്‍ക്കായി ..
ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..
വീതം വെപ്പിന്‍റെ നാളുകളില്‍
സമ്പാദിച്ചു കൂട്ടാത്ത അച്ഛനെ ശപിച്ച്
ദുഖിക്കുന്ന മക്കളെയോര്‍ത്ത് ...
എല്ലാം ഉള്ളിലൊതുക്കി
എന്‍റെ ചൂട് നഷ്ട്ടപ്പെട്ട്
താങ്ങും തണലും നഷ്ട്ടപ്പെട്ട് ..
കരിന്തിരി കത്തിത്തീരുന്ന
നിലവിളക്കിന്‍ തിരി നാളത്തെയോര്‍ത്ത്
അവസാനമായി ഞാനൊന്ന് ..
ഞാനൊന്ന് പ്രാര്‍ത്ഥിച്ചോട്ടെ ..!
onnukoodi nannaakkam ennu thonnunnu.
ReplyDeleteകവിത നന്നായി കേട്ടൊ
ReplyDelete