ഞാനീ വിളക്കണക്കാം
വിഹ്വലതകളുടെ വിഹായസ്സിലേക്ക് നോക്കിയിരിക്കാന്‍
വെണ്ണിലാവും വെട്ടവുമില്ലത്ത രാത്രികളാണ് നല്ലത്...
വിലങ്ങുവെച്ച സ്വാതന്ത്ര്യത്തെ കുറിച്ച്
വില്‍ക്കാന്‍ വെച്ച സ്ത്രീത്വത്തെ കുറിച്ച്
വെറുതെ ചിന്തിച്ചിരിക്കാന്‍ നല്ലത്
വാനമ്പാടിയും മിന്നാമിനുങ്ങുമില്ലാത്ത രാത്രികളാണ്
വിലാപങ്ങളുയരുന്ന ശവപ്പറമ്പുകളില്‍
വിളറിയ മുഖത്തോടെ ചിലര്‍
വിധിയെ പഴിക്കും മറ്റു ചിലര്‍
വ്യസനം നടിക്കുന്ന ചിലരോടൊപ്പം
വിലയില്ലാത്ത ബന്ധങ്ങളെക്കുറിച്ച്
വ്യര്‍ത്ഥമാകും സ്നേഹത്തെ കുറിച്ച്
വ്യാകുലപ്പെടുന്ന പരേതന്‍ ..
വെറുതെയാണെങ്കിലും ചിന്തിച്ചിരിക്കാന്‍ നല്ലത്
ഇരുട്ട് കട്ടപിടിച്ച രാത്രികളാണ് ..
നിനക്ക് വേണ്ടി ജനിച്ചതെന്ന് ചൊല്ലി
ഹൃത്തടം കവര്‍ന്നെടുത്തവള്‍
,മറ്റൊരാള്‍ക്ക് പായ വിരിച്ച്
മനം നിറഞ്ഞ് മദിക്കുമ്പോള്‍
ഹൃദയം പൊട്ടിക്കരയുന്നവര്‍ക്കായി
ഞാനീ വിളക്കൊന്നണച്ചോട്ടെ....
ഉശിരന്‍ കവിത.അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി ..!
Delete