വാക്കുകളുടെ മേളപ്പെരുക്കത്തില്‍
നമുക്ക് കൈവിട്ടു പോയത്
നമ്മുടെ വ്യക്തിത്തമാണ് .
ദുരഭിമാനത്തിന്‍റെ വേലിയേറ്റത്തില്‍
നമ്മള്‍ മറന്നു പോയത്
നമ്മളെത്തന്നെയാണ്.
കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍
നാം കാണാതെപോയത്
നമ്മുടെ മക്കളുടെ ഭാവിയാണ്.
ക്ഷമിക്കാനും പൊറുക്കാനും കഴിയാഞ്ഞ്
പരസ്പരം ചെളി വാരിയെറിഞ്ഞപ്പോള്‍
നമുക്ക് നഷ്ടമായത്
നമ്മുടെ തന്നെ ജീവിതമാണ്.
ഒരേ തീയില്‍ ഒരേ കലത്തില്‍
വേവുന്ന നമുക്ക്
തിരിച്ചറിവ് നഷ്ട്ടപ്പെട്ടത്
എവിടെയാണ്..?
നേരിന്റെ വാക്കുകൾ. പുറത്തേക്കു മാത്രം തുറന്ന കണ്ണ് നമുക്ക് ശാപമാകുന്നു.
ReplyDeleteശരിയാണ് ...പിന്‍ കാഴ്ചയില്ലാത്തത് നമ്മുടെ ശാപമാകും ..
ReplyDelete