പാഴ്ച്ചെടികളുടെ നാട്ടില്‍ മുല്ലപ്പൂ വിടര്‍ത്താന്‍
ചത്വരങ്ങളില്‍ ജീവന് ബലിയര്‍പ്പി ച്ചവര്‍ക്ക്...
നന്മ വിളയിച്ച മത ഗ്രന്ഥങ്ങള്‍ക്ക്
ക്രൂരതയുടെ വ്യാഖ്യാനങ്ങള്‍ ചമച്ച്
വേട്ടയാടപ്പെട്ട നിരാലംബരായ സഹജീവികള്‍ക്ക് ..
മനുഷ്യനെ സൃഷ്ട്ടിച്ച ദൈവത്തെ കബളിപ്പിച്ച്
തൊട്ടാല്‍ കുളിക്കേണ്ട മനുഷ്യരെയുണ്ടാക്കി
മതിമറന്നവര്‍ക്ക്നേരെ അഗ്നിയായ് ജ്വലിച്ചവര്‍ക്ക്...
ജനിച്ച നാട്ടില്‍ അടിമകളാക്കപ്പെട്ടവര്‍ക്ക്
സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകര്‍ന്നേകാന്‍
പടനിലങ്ങളുടെ കനല്‍പ്പഥങ്ങളില്‍
എരിഞ്ഞുതീര്‍ന്നു വഴികാട്ടിയായവര്‍ക്ക്....
എല്ലാരുമൊന്നെന്ന സുന്ദരസ്വപ്നത്തിന്
ദരിദ്രനും ധനികനുമില്ലാത്ത ലോകത്തിന്
പരിശ്രമിച്ചു പരാജയപ്പെട്ടു മണ്മറഞ്ഞവര്ക്ക്...
ഒന്നിനുമാകാതെ സ്വപ്നം കാണാന്‍ വിധിക്കപ്പെട്ട
ഈയുള്ളവന്റെ സമര്‍പ്പണം...!
രക്തസാക്ഷികള്‍ക്കുള്ള ഒരു സാധാരണക്കാരന്റെ ഉപഹാരം..നല്ല വരികള്‍
ReplyDeletenannayittundu
ReplyDeleteഅർപ്പണം നന്നായി
ReplyDeleteകൊള്ളാം. ആശംസകള്‍
ReplyDelete