നെഞ്ചിടിപ്പിന്‍റെ താളം നിലക്കുവാന്‍
കാതോര്‍ത്തിരിക്കുന്നുണ്ടാരോ ..
സിരകളില്‍ തണുപ്പിരച്ചെത്തുന്ന
നേരം നോക്കിയിരിപ്പതാരോ ..
എല്ലാറ്റിനും മേലെ എന്നെയാണിഷ്ടം
എന്ന് നീ ചൊല്ലുവതു സത്യമെങ്കില്‍
കൂട്ടിനു പോരുവാന്‍ ക്ഷണിച്ചിടാമോ
നിന്നെ മരണത്തിലെക്കിന്നെന്‍റെ കൂടെ ..?
എന്നെക്കുറിച്ചോര്‍ത്തു സഹതപിക്കേണ്ട
പുരികം വളച്ചു നീ പുച്ഛിച്ചിടെണ്ട
അറിയുന്നു ഞാനീ പൊള്ളയാം സ്നേഹത്തിന്‍
കള്ളം പൊതിഞ്ഞ വാക്കുകള്‍ക്കര്‍ത്ഥം..
എല്ലാറ്റിനും മേലെ എല്ലാര്‍ക്കുമിഷ്ടം
സ്വന്തം ജീവന്‍ തന്നെയല്ലോ ..!
വാസ്തവം, കവിത നന്നായി
ReplyDelete