കാലം ചതിക്കുഴി കുത്തിപ്പിരിച്ചു
കടലിന്‍റെ ഇരുകരെയാക്കിത്തിരിച്ചു
കാണുവാനാവാതെ കേണു നിരന്തരം
വിധിയെ ശപിച്ചും പഴിച്ചും ഞാനെന്നും ..
കാണാത്ത ചരടിനാല്‍ കെട്ടിയിട്ടെന്ന നിന്‍
കദനം നിറഞ്ഞ വാക്കെത്ര സത്യം
അറിയുന്നു ഞാനാ കാണാച്ചരടിന്‍റെ
നൊമ്പരം പേറും നിമിഷങ്ങള്‍ നിത്യം .
കണ്ണേ കരിമിഴി കാണാതുറങ്ങുവാന്‍
കഴിയാത്ത നാളുകളെത്ര പൊലിഞ്ഞു പോയ്
കാഴ്ച മറഞ്ഞെന്നാല്‍ കനവുകള്‍ മായുമോ
കരിന്തിരി കത്തി ഒടുങ്ങുമോ സ്നേഹം ?
കാത്തിരിക്കാന്‍ പറഞ്ഞൊടുവില്‍ നീയും പ്രിയേ
കാണുവാനാവാത്ത ദൂരത്തു മായുമോ
നിന്‍ ചാരത്തണയുവാന്‍ വെമ്പുമെന്‍ ചിത്തം
ചിതയിലടക്കി മറയുമോ നീയും ?
കൊള്ളാം, നല്ല വരികള്‍. ചിലയിടത്ത് താളം വിട്ടുപോയ്.
ReplyDeleteനന്ദി ..ഗിരീഷ് ..
Deleteകാണാത്ത ചരടിനാല്‍ കെട്ടിയിട്ടെന്ന നിന്‍
ReplyDeleteകദനം നിറഞ്ഞ വാക്കെത്ര സത്യം
അറിയുന്നു ഞാനാ കാണാച്ചരടിന്‍റെ
നൊമ്പരം പേറും നിമിഷങ്ങള്‍ നിത്യം
nice....
നന്ദി സാജന്‍ ..
Delete