നിലയില്ലാ കടലില്‍ തേരോട്ടം നടത്തുവാന്‍
കപ്പല് തീര്‍ത്തു വിദഗ്ധര്‍ നമ്മള്‍.,
അതിരില്ലാ മാനത്ത് കിളിയായി പറക്കുവാന്‍
വിമാനങ്ങള്‍ തീര്‍ത്തു മനുഷ്യര്‍ നമ്മള്‍......,
ഭൂമിയില്‍ സംഹാര താണ്ഡവമാടുവാന്‍
ആയുധം തീര്‍ത്തതും മര്‍ത്യര്‍ നമ്മള്‍ ..
ഉറങ്ങുവാനാവാതെ ഘോരാന്ധകാരത്തില്‍
ദു:സ്വപ്നം കണ്ടു നിലവിളിക്കുമ്പോള്‍
കരളിലോരിത്തിരി ശാന്തി നിറക്കുവാന്‍
ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?
കപ്പല് തീര്‍ത്തു വിദഗ്ധര്‍ നമ്മള്‍.,
അതിരില്ലാ മാനത്ത് കിളിയായി പറക്കുവാന്‍
വിമാനങ്ങള്‍ തീര്‍ത്തു മനുഷ്യര്‍ നമ്മള്‍......,
ഭൂമിയില്‍ സംഹാര താണ്ഡവമാടുവാന്‍
ആയുധം തീര്‍ത്തതും മര്‍ത്യര്‍ നമ്മള്‍ ..
ഉറങ്ങുവാനാവാതെ ഘോരാന്ധകാരത്തില്‍
ദു:സ്വപ്നം കണ്ടു നിലവിളിക്കുമ്പോള്‍
കരളിലോരിത്തിരി ശാന്തി നിറക്കുവാന്‍
ആകുമോ നമ്മളിലാര്‍ക്കെങ്കിലും ...?
No comments:
Post a Comment