ജീവിതത്തിനു ഞാനൊരു
അതിര്‍ത്തി വരച്ചിട്ടുണ്ട്
അതില്‍
സ്വപ്നങ്ങള്‍ക്ക് പോലും
അതിര്‍വരമ്പുണ്ട്
അറിയാതെ പോലും ആരും
കടന്നു കയറാതിരിക്കാന്‍
കുഴിബോംബുകള്‍ പാകിയിട്ടുണ്ട്
വഴിയാത്രക്കാരെ തടയാന്‍
കമ്പി വേലി കെട്ടിയിട്ടുണ്ട്
നുഴഞ്ഞു കയറ്റക്കാരെ കാത്ത്
കാവല്‍ക്കാരുണ്ട്
അഥിതികളെ സ്വീകരിക്കില്ലെന്ന്
കൂറ്റന്‍ ബോഡ് വെച്ചിട്ടുണ്ട്
യാചകരെ തടയാന്‍
കാവല്‍ നായ്ക്കളുണ്ട്
ഈച്ചപോലും കടക്കാതിരിക്കാന്‍
സുരക്ഷാ ക്യാമാറകളുണ്ട്
എല്ലാം നിനക്ക് വേണ്ടിയാണ് പെണ്ണേ
നിനക്കുമാത്രം വേണ്ടി,,,,,,,,