ജന്മനാട്
****************
നിഴല്‍ പുതച്ചിന്നും കിടപ്പുണ്ട് വെട്ടുവഴി
മുക്കുറ്റി തുമ്പകള്‍ചിരിതൂകുമിടവഴി
മേടം പൂക്കാത്ത മകരം തണുക്കാത്ത
കനലെരിയും മണല്‍ക്കാട്ടിലിന്നോളം
കണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി...
കര , കടല്‍
*****************
കരയുകയല്ലീ കടല്‍ തല തല്ലി
കരയുടെ മാറില്‍ കദനത്താല്‍
ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
വല്ലാതുലയുകയില്ലാ കരയുടെ
തെല്ലും കനിയാ കല്‍ഹൃദയം.
വ്യഥ
**********
പരശ്ശതമുണ്ടാകും ദുഃഖം സദാ
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...
ജന്മനാടു കാണാൻ കഴിയാത്ത ദുഖവും കടലിന്റെ ദുഖവും നന്നായി.
ReplyDeleteനന്ദി ബിപിന്‍ ജി ,,,,
Deleteസുന്ദരം മനോഹര രചന നല്ല ലയം താളം പരശ്ശതമുണ്ടാകും ദുഃഖം സദാ
ReplyDeleteചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും
നന്ദി ബൈജു ജി ..ഈ അഭിപ്രായത്തിന് ..
ReplyDeleteകനലെരിയും മണല്‍ക്കാട്ടിലിന്നോളം
ReplyDeleteകണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി..... All good. Best wishes.
നന്ദി സര്‍ ...ഈ നല്ല വാക്കുകള്‍ക്ക്...
ReplyDeleteകരയുകയല്ലീ കടല്‍ തല തല്ലി
ReplyDeleteകരയുടെ മാറില്‍ കദനത്താല്‍
ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
വല്ലാതുലയുകയില്ലാ കരയുടെ
തെല്ലും കനിയാ കല്‍ഹൃദയം.