നിന്നെ മാത്രം വരച്ചു
തേഞ്ഞു തീര്‍ന്ന
കുറ്റിപ്പെന്‍സില്‍,
തഴമ്പെടുത്ത വിരലുകള്‍..
നിനക്കൊരു പൂ തരാന്‍
നട്ടു വളര്‍ത്തി
പൂമണം വറ്റിയ
പൂന്തോട്ടം..
നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ച്
കൈവിരലുകള്‍ക്കിടയില്‍
തേഞ്ഞ് തീര്‍ന്ന
ജപമാല മണികള്‍..
മിന്നാമിനുങ്ങും മഴവില്ലും
കൂടൊഴിഞ്ഞു പോയ
സ്വപ്നലോകം...
നീ ഉപേക്ഷിച്ചു പോയപ്പോള്‍
മരിച്ചു പോയത്
ഞാന്‍ മാത്രമല്ലല്ലോ ...!