വഴക്കാണ് നിത്യവും അയല്‍വീട്ടില്‍ കേട്ടൊരു
വഴിക്കായി ഞാനുമെന്‍ പ്രേയസിയും
വിഴുപ്പെടുത്തലക്കുന്നു നിത്യവും ഭാര്യ
കൊഴുപ്പിക്കാന്‍ അമ്മായിയമ്മയും കൂടെ
കൊച്ചു വെളുപ്പിന് തുടങ്ങിടും ശണ്ഠ
ഉച്ച മയക്കത്തിലാകും ചിലപ്പോള്‍
ഒച്ച കേട്ടാലോ ഭ്രാന്തെനിക്കായിടും
ഉച്ചിയില്‍ കേറിടും രക്തമപ്പോള്‍
പരസ്ത്രീ ഗമനം പരപുരുഷ ബന്ധം
പരസ്പരം ചാര്‍ത്തുന്നു പട്ടങ്ങളന്യോന്യം
പ്രാക്കും പരാതിയും തീര്‍ന്നില്ല നേരം
ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പായിടും
കള്ള് കുടിച്ചവനെത്തിടും നിത്യവും
ഭള്ള് പറഞ്ഞു തുടങ്ങിടും പിന്നെ
തള്ള ഇടയ്ക്കെരിവേറ്റിടും മോനെ
കൊള്ളാം കാഴ്ച ഇതാണെനിക്കെന്നും...
നിങ്ങളാരെങ്കിലും ഇടപ്പെട്ടെനിക്കായി
എങ്ങനെയെങ്കിലും പരിഹാരമേകണം
അല്ലെങ്കിലെല്ലാറ്റിനേം കൊന്നു ഞാനീ
വല്ലാത്ത പൊല്ലാപ്പ് തീര്‍ത്തിടും നിശ്ചയം..!
വഴിക്കായി ഞാനുമെന്‍ പ്രേയസിയും
വിഴുപ്പെടുത്തലക്കുന്നു നിത്യവും ഭാര്യ
കൊഴുപ്പിക്കാന്‍ അമ്മായിയമ്മയും കൂടെ
കൊച്ചു വെളുപ്പിന് തുടങ്ങിടും ശണ്ഠ
ഉച്ച മയക്കത്തിലാകും ചിലപ്പോള്‍
ഒച്ച കേട്ടാലോ ഭ്രാന്തെനിക്കായിടും
ഉച്ചിയില്‍ കേറിടും രക്തമപ്പോള്‍
പരസ്ത്രീ ഗമനം പരപുരുഷ ബന്ധം
പരസ്പരം ചാര്‍ത്തുന്നു പട്ടങ്ങളന്യോന്യം
പ്രാക്കും പരാതിയും തീര്‍ന്നില്ല നേരം
ഓര്‍ക്കുമ്പോള്‍ തന്നെ അറപ്പായിടും
കള്ള് കുടിച്ചവനെത്തിടും നിത്യവും
ഭള്ള് പറഞ്ഞു തുടങ്ങിടും പിന്നെ
തള്ള ഇടയ്ക്കെരിവേറ്റിടും മോനെ
കൊള്ളാം കാഴ്ച ഇതാണെനിക്കെന്നും...
നിങ്ങളാരെങ്കിലും ഇടപ്പെട്ടെനിക്കായി
എങ്ങനെയെങ്കിലും പരിഹാരമേകണം
അല്ലെങ്കിലെല്ലാറ്റിനേം കൊന്നു ഞാനീ
വല്ലാത്ത പൊല്ലാപ്പ് തീര്‍ത്തിടും നിശ്ചയം..!