എന്നോടൊന്നു മിണ്ടുവാനാവാതെ
ഒളിച്ചിരിപ്പുണ്ടൊരു മൌനം,
എന്നോ മിണ്ടിപ്പഴകേണ്ട സൗഹൃതം...
നാവിന് തുമ്പോളം വളര്‍ന്ന്
പൊള്ളിയടര്‍ന്നു പോയ
നോവ് പൂക്കും വാക്കിന് കാനനം..
പിണങ്ങുമ്പോഴോക്കെയും ഇനി
ഇണങ്ങുന്നില്ലെന്നുറപ്പിച്ച്
വഴിപിരിയുന്ന ചങ്ങാത്തം
വെറുപ്പില്‍ മുക്കിയ ഒറ്റയുറക്കം
അലിയിച്ചു തീര്‍ക്കുന്ന നീരസം...
ഒരുപക്ഷേ നിനക്കറിയില്ലായിരിക്കാം
നിന്റെ മധുരനാദത്തില്‍ മുക്കിയ
സുഖമല്ലേ എന്ന ഒറ്റവാക്കിന് ദൂരത്ത്
ഞാനിവിടെ കാത്തിരിക്കുന്നുണ്ടെന്ന് ..