ആരൊക്കെയുണ്ട് താമസം തിങ്കളില്‍
അറിയുവാനൊരു ചെറു മോഹം മുളപ്പിച്ചു
പണ്ടേ കൊതിപ്പിച്ചതാണെന്നെ ചന്ദ്രിക
കണ്ടാലും കൊതി തീരാതുള്ളോരീ ശോഭിത.
മാനുണ്ട് മയിലുണ്ട് മരതകക്കുന്നുണ്ട്
മായാവിയായുള്ള മാന്ത്രികനൊന്നുണ്ട്
മല്ലാക്ഷിയുണ്ടൊരു മാതാവും കുഞ്ഞും
മനം മയക്കുന്നോരീ നിശാകേതു തന്നില്‍ .
ഇനിയുമാരോക്കെയുണ്ട് തേജസ്വിനീ
ഈ പ്രപഞ്ചത്തിന്റെ മൂലയ്ക്കിരിക്കും
പാവമാമിവനൊട്ടും ഗോചരമല്ലാത്ത
പൂര്‍ണ്ണിമേ നിന്റെ പൂമടിത്തട്ടില്‍ ?