.
മരിച്ചു കിടക്കുന്നമ്മ
ചിരിച്ചു കിടക്കുന്നമ്മ,
വരച്ചു തീരാ ജീവിതം
മറച്ചു വെച്ചോരമ്മ
ഒരച്ഛൻ തന്നെയന്ന്പിഴച്ചു പോയോളെന്ന്
കുരച്ചു കേട്ടിട്ടുടൽ
തരിച്ചു പോയാളമ്മ
കടുത്ത വാക്കാലെന്നും
കരിച്ച നെഞ്ചിൻ കൂട്
കനച്ച കല്ലിന്നൊപ്പം
ഉറച്ചു പോയോളമ്മ
ജനിച്ച നാളെ തൊട്ടു
ചിരിച്ചു കണ്ടേയില്ല
പറിച്ച പൂവേ പോലെ
ചതഞ്ഞു പോയോരമ്മ
ചവച്ചു തുപ്പീയച്ഛൻ
ചതിച്ചതവരെ പാരം
വിധിച്ചതെന്നു ചൊല്ലി
സഹിച്ചു സര്‍വ്വം നിത്യം
ഉറച്ച വാക്കിന്നെതിരെ
മറിച്ച് ചൊല്ലാത്തമ്മ
പറിച്ചേകിയ ചങ്കും
ചതച്ചരച്ചോരച്ഛൻ
മരിച്ചു പൊയേയമ്മ
തനിച്ചിതായീ ഞാനും
കുറച്ചേയുള്ള ജീവിതം
ത്യജിച്ചു എനിക്കായെന്നും
ജനിച്ചതമ്മയിൽ ഞാനും
മറിച്ചില്ലൊരു ഭാഗ്യം
കുറച്ചു കാലം ഒപ്പം
ജീവിച്ചതേ പുണ്യം ...
No comments:
Post a Comment