കുത്തുവാക്ക് കൊണ്ടും മനം മുറിയ്ക്കാമെന്നു
കാണിച്ചു തന്നത് നീയാണ് ..
ജീവന്‍ കളയാതെയും കൊല ചെയ്യാമെന്ന്
പഠിപ്പിച്ചു തന്നതും നീയാണ് ..
കഠിന ജീവിതം അറിഞ്ഞേകിയ മുറിവില്‍
അലിവ് പുരട്ടി നീ കനിഞ്ഞപ്പോള്‍
കലവറയില്ലാത്ത സ്നേഹത്തിന്
മറുവാക്ക് തേടിയില്ല ഞാന്‍ ..
തിരക്കഥ തെറ്റിയ ജീവിതത്തില്‍
അല്ലലുകള്‍ തിരി മുറിയാതെ പെയ്തപ്പോള്‍
പറഞ്ഞതൊക്കെയും പതിരാക്കി മാറ്റി
യാത്ര പറയാതെ പിരിഞ്ഞു നീ കാമുകി ..
മനസ്സ് നിറച്ചും സ്നേഹം തന്നതിന്
ഒരിക്കലും മറക്കാത്ത ശിക്ഷ നല്‍കി
നീ അലിവു കാട്ടിയപ്പോള്‍
മരിക്കാതെ പിടിച്ചു നില്‍ക്കാന്‍
കരുത്തു നല്‍കിയത് ആരായാലും
മരിക്കുവോളം എന്‍റെ പ്രണാമം .
ഇപ്പോള്‍ ഞാനെല്ലാമറിയുന്നു....
തെറ്റ് ചെയ്തത് ഞാനാണ് ...
എന്നെ സ്നേഹിച്ചവരെ കാണാതെ ,
ഞാന്‍ സ്നേഹിച്ചവര്‍ക്കു വേണ്ടി ജീവിച്ചതും
അത് തിരിച്ചറിയാന്‍ വൈകിയതും
ഞാന്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ് ..
ഞാന്‍ ചെയ്ത പൊറുക്കാനാവാത്ത തെറ്റ് ..
കവിതയില്‍ വൈരുദ്ധ്യങ്ങളേറെ.
ReplyDeleteതിരിച്ചറിഞ്ഞതും പൂര്‍ണ്ണമായോ?