എന്‍റെ ഉള്ളിന്‍റെയുള്ളില്‍ എന്നെപ്പോലെ മറ്റൊരാളുണ്ട്
എനിയ്ക്കൊപ്പം വ്യസനിച്ചും ,സന്തോഷിച്ചും
എന്നെയുപദേശിച്ചും ,ഇടയ്ക്കിടെ തിരുത്തിയും
എന്‍റെയൊപ്പം ജീവിക്കുന്ന ഞാന്‍ കാണാത്ത മറ്റൊരാള്‍ ..
ആഴ്ച്ചപ്പിരിവിന് തമിഴന്‍ പടി കയറുമ്പോള്‍
അടുക്കള വാതിലിലൂടെ പുറത്തേക്കോടി
ആരും കാണാതെ മതില്‍ ചാടി മറയാന്‍
ചിലപ്പോള്‍ ഇവനെന്നെ ഉപദേശിയ്ക്കും.
പച്ചക്കറിച്ചന്തയില്‍ സഞ്ചിയുമായി കറങ്ങുമ്പോള്‍
ഉള്ളിയ്ക്കും പാവക്കയ്ക്കും പൊള്ളുന്ന വിലയെന്ന്
ഉള്ളിലിരുന്നിങ്ങനെ വെറുതെ മുറുമുറുക്കും,
ഒന്നും വാങ്ങാതെ തിരികെ നടക്കുമ്പോള്‍
എന്നാലും എന്തെങ്കിലും വാങ്ങാമായിരുന്നെന്ന്‍
ആരോടെന്നില്ലാതെ സ്വകാര്യം പറയും .
സാമ്പാറില്‍ ഉപ്പു കുറഞ്ഞതിന് വാമഭാഗത്തെ
കടും വാക്കിനുപ്പുചേര്‍ത്ത് വേവിയ്ക്കുമ്പോള്‍
ഒരു വാക്ക് പോലും മിണ്ടാതെ ,എല്ലാം കഴിഞ്ഞ്
നീയിത്ര ദുഷ്ട്ടനായിപ്പോല്ലോ എന്ന് പരിതപിയ്ക്കും
കണ്ണാടിയ്ക്ക് മുമ്പില്‍ നിന്ന് നരച്ച മുടി കറുപ്പിക്കുമ്പോള്‍
എന്നെ കാര്യമില്ലാതെയവന്‍ കളിയാക്കും
കള്ള് കുടിയ്ക്കാന്‍ കൂട്ടുകാരന്‍ വിളിയ്ക്കുമ്പോള്‍
കള്ളാ വേണ്ടാ വേണ്ടായെന്നിവന്‍ വിലക്കും
പുലര്‍ക്കാല ഗാഢ നിദ്രയില്‍ എനിയ്ക്കെന്നും
പുതുസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യം പോലെ കാട്ടിത്തരും ..
പൊടുന്നനെ അണയുന്ന അപകടങ്ങളിലെപ്പോഴും
അറിയാതെ അമ്മേ എന്ന് വിളിപ്പിയ്ക്കും ...
ഞാന്‍ മരിച്ചാല്‍ അവനെന്താകുമെന്ന്‍ എനിയ്ക്കറിയില്ല
അവനില്ലാതായാല്‍ ഞാനെന്താകുമെന്നും ,എങ്കിലും ...
എനിയ്ക്കവനെപ്പോലെ അവന്‍ മാത്രമേയുള്ളൂ
അവനെന്നെപ്പോലെ ഞാനും.....