പണ്ട് നിന്നിളം ചുണ്ടിലെ മധു
കണ്ടു വണ്ട് പോല്‍ ചുറ്റിയില്ലയോ
അന്നെന്ത് ചന്തമായിരുന്നു സുന്ദരീ
ചെന്താമരപ്പൂവിന്‍ മൊട്ടു പോലെ നീ..
വെള്ളിനാരുകള്‍ പോലെ നിന്‍ മുടി
വെളിച്ചം മാഞ്ഞോരാ പൂ മിഴികളും
തിളക്കമറ്റു പോയ് കവിളുകള്‍ ,ഇന്നു
വാടിവീണോരാ പൂവ് പോലെ നീ...
എങ്കിലിപ്പൊഴും ഉള്ളിലിന്നും ഞാന്‍
കാണും സുന്ദര കിനാവിലൊക്കെയും
നീയുമീ ഞാനും മാത്രമുള്ളൊരു
ലോകമേയുള്ളൂ എന്നിലെപ്പൊഴും...