ശ്മശാനങ്ങളില്‍ വിരിയുന്ന പൂക്കള്‍
കാതോടു ചേര്‍ക്കുകില്‍ കേള്‍ക്കാം
കഴിഞ്ഞു പോയ കാലത്തെ മൂശയില്‍
വെന്തെരിഞ്ഞ സ്വപ്നങ്ങളുടെ ഗദ്ഗതം.
ആരോടുമുരിയാടാതെ ഒളിപ്പിച്ചു വെച്ച്
ആറടി മണ്ണിലും നെഞ്ചോട് ചേര്‍ത്ത്
ഉരുകിത്തീര്‍ന്ന വിത്തുകളുടെ
കരളുതകര്‍ക്കുന്ന കദനഗീതം,
സ്വര്‍ഗ്ഗ നരകങ്ങള്‍ തീരുമാനിക്കും വരെ
ഈ ത്രിശങ്കുവിലിങ്ങനെ കിടക്കുമ്പോള്‍
പോയകാല സ്മരണകളിങ്ങനെ കൂട്ടത്തോടെ
പൂക്കാതെ പൂത്ത് കണ്ണീര്‍ വാര്‍ക്കും....
മധുര നിമിഷങ്ങളുടെ നടുവില്‍ നിന്ന്
മായ പോലെ മാഞ്ഞുപോയവര്‍
പൂമണമുതിരാത്ത വസന്തത്തെയോര്‍ത്ത്
കണ്ണീരണിയുന്നത് ഈ പൂക്കളിലൂടെയാവാം
മരിച്ചവരുടെ സ്വപ്നനങ്ങള്‍ എന്നുമങ്ങനെയാണ്
പ്രതീക്ഷയുടെ മഴത്തുള്ളികള്‍ വിളിക്കുമ്പോള്‍ കല്ലറക്ക് പുറത്തേക്ക് കഴുത്തുത്ത് നീട്ടി
മാലോകരുടെ മറവിയുടെ തിരശ്ശീലക്ക് പിന്നില്‍
ആരും കാണാതെ പൂവിട്ട് കരിഞ്ഞ് തീരും .