പുതുവര്‍ഷമിപ്പോള്‍ പഴയപോലല്ല
അല്‍പ്പമുടുപ്പിട്ട അലങ്കാരമാണ്
തണുത്തു നുരയുന്ന ലഹരിയാണ്
മനസ്സറിയാതെ വായ് മൊഴിയുന്ന
അലങ്കാര വാക്കുകളാണ്..
പുതുക്കി മിനുക്കിയെടുക്കേണ്ട
പഴകിപ്പതിഞ്ഞ പ്രതിജ്ഞകളാണ്
നമ്മളെത്ര ദുഖിതരായാലും
സസന്തോഷം അന്യര്‍ക്ക് നേരേണ്ട
ദീര്‍ഘയുസ്സിനുള്ള പ്രാര്‍ത്ഥനകളാണ്..
പിന്നെ...
ആയുസ്സ് തീരുമ്പോഴും അതറിയാതെ
ആഘോഷിച്ച് തീര്‍ക്കേണ്ട നിമിഷങ്ങളാണ്.
നമ്മുടെ നാളുകള്‍ കൊഴിഞ്ഞു തീരുമ്പോള്‍
ഞാനെങ്ങനെ നേരാനാണ് സുഹൃത്തേ
നന്മകള്‍ കൊണ്ട് നിറഞ്ഞൊരു
പുതുവര്‍ഷം നിനക്ക് .. ?.
അല്‍പ്പമുടുപ്പിട്ട അലങ്കാരമാണ്
തണുത്തു നുരയുന്ന ലഹരിയാണ്
മനസ്സറിയാതെ വായ് മൊഴിയുന്ന
അലങ്കാര വാക്കുകളാണ്..
പുതുക്കി മിനുക്കിയെടുക്കേണ്ട
പഴകിപ്പതിഞ്ഞ പ്രതിജ്ഞകളാണ്
നമ്മളെത്ര ദുഖിതരായാലും
സസന്തോഷം അന്യര്‍ക്ക് നേരേണ്ട
ദീര്‍ഘയുസ്സിനുള്ള പ്രാര്‍ത്ഥനകളാണ്..
പിന്നെ...
ആയുസ്സ് തീരുമ്പോഴും അതറിയാതെ
ആഘോഷിച്ച് തീര്‍ക്കേണ്ട നിമിഷങ്ങളാണ്.
നമ്മുടെ നാളുകള്‍ കൊഴിഞ്ഞു തീരുമ്പോള്‍
ഞാനെങ്ങനെ നേരാനാണ് സുഹൃത്തേ
നന്മകള്‍ കൊണ്ട് നിറഞ്ഞൊരു
പുതുവര്‍ഷം നിനക്ക് .. ?.