സന്ധ്യാ വന്ദനമുയര്‍ന്നിടട്ടെ
ശരറാന്തല്‍ വിളക്കുകള്‍ തെളിഞ്ഞിടട്ടെ
ശ്യാമള ഭൂവിതില്‍ ഇത്തിരിനേരം
ശാന്തമായ് ഞാനൊന്നുറങ്ങിടട്ടെ .
കഠിനമീ പകലിലെ പ്രയാണങ്ങളെങ്കിലും
കനലുകള്‍ നിറഞ്ഞൊരീ വഴിത്താരയെങ്കിലും
കരുത്തോടെ നേരിടാന്‍ കഴിവെനിക്കേകിയ
കാലത്തിന്‍ നാഥനെ നമിച്ചിടട്ടെ.
നാളത്തെ പുലരിയെ കാണുവാനായെങ്കില്‍
നാവെടുത്തെനിക്കൊന്നു മിണ്ടുവാനായെങ്കില്‍
ചൊല്ലിടാം വല്ലതും കളിയായിയെങ്കിലും
വല്ലാതെ നോവാതെ ഇത്തിരിയെങ്കിലും .
നിശയിത് കറുത്തു ഞാന്‍ നിദ്രയെ പുല്‍കിയാല്‍
നിലക്കാത്ത സ്വപ്‌നങ്ങള്‍ നിറഞ്ഞൊന്നു തുളുമ്പിയാല്‍
നല്ലത് മാത്രം സത്യമായ് പുലരുവാന്‍
നിങ്ങളെനിക്കേകൂ അനുഗ്രഹങ്ങള്‍ .
നിറമാര്‍ന്ന വാടിയില്‍ പൂവുകള്‍ പലതല്ലേ
നിനവുകള്‍ എന്‍റെതുമതു പോലെയല്ലേ
നിറമേഴും ചാര്‍ത്തി വിടര്‍ന്നാടും മോഹങ്ങള്‍
നിസ്തുല സത്യമായ് തീരുവതെന്നോ...?.
അത് ശരി പൂവുകളെ പോലെയലെ നിനവുകള്‍ ..ഇഷ്ട്ടയിട്ടോ ..കവിത ..
ReplyDelete