ഭൂമിയും നിറദീപം തിങ്ങുമാകാശവും
ദൈവമെല്ലാര്‍ക്കും ഒന്നെന്നു വെച്ചു
ആ ദൈവത്തിനായി നിര്‍മ്മിക്കുമാലയം
നമ്മളെന്തിനു വെവ്വേറെയെന്നു വെച്ചു ?
ശിശിരവും പൂമണമുതിരും വസന്തവും
ശ്വസിക്കുന്ന വായുവും സിരയിലെ രക്തവും
ഇരുണ്ടു വെളുക്കുന്ന ദിനരാത്രവും
നമുക്കൊരുപോലെ ,എന്നിട്ടും പലതായി നാം ..!
നമുക്കിത് നാം തന്നെ തീര്‍ക്കുന്ന തീകുണ്ഡം
തമ്മില്‍ നമ്മെ എരിയ്ക്കുന്നതറിയാത്ത നാം..
അതിരുകള്‍ കൊടിയടയാളങ്ങളെല്ലാം
പതിരെന്നറിയാത്ത പാമരര്‍ നാം...
മരിച്ചു മടങ്ങിയാല്‍ കിടക്കുന്ന മണ്ണും
നമുക്കൊന്നെന്ന് ഓര്‍ക്കാത്ത പാപികള്‍ നാം .. !