നീണാള്‍ വാഴേണ്ട തമ്പുരാനൊരു ദിനം
നീറും വേദന മനസ്സിനുള്ളില്‍
നീതികെടെന്തോ ചെയ്തത് പോലൊരു
ഭീതിയാണെപ്പോഴും ഉള്ളിനുള്ളില്‍
മന്ത്രിമാര്‍ കാര്യക്കാര്‍ വിദൂഷകനും
ചിന്തയിലാണ്ടുപോയ് മുഴുനേരവും
ഇമ്മട്ടിലാണെങ്കില്‍ ഇപ്രകാരം
നമ്മ ഭരണം നടക്കുവതെപ്രകാരം ?
ആധിയായ് മന്ത്രിമാര്‍ക്കൊക്കെയും രാജന്
വ്യാധിയെങ്ങാനും ഭവിച്ചു പോയാല്‍
താതനില്ലതെയായിടും പ്രജകള്‍
നാഥനില്ലാതെയായിടും രാജ്യം
ആശ്രിതക്കൂട്ടങ്ങളെല്ലാവരും
അരമന തന്നിലണഞ്ഞു മെല്ലെ
അരചനോടോതീ ദുഃഖാര്‍ത്ഥരായ്
എന്തിത്ര കുണ്ഡിതം ശോകം പ്രഭോ
വേവുന്നതെന്തിനീ ചൂള പോലെ
എന്തിനെന്നറിയാതെ നാടുവാഴി
ചിന്താതുരനായ് ഒരല്‍പ്പനേരം
പിന്നെ പതിയെ മൊഴിഞ്ഞോരല്‍പ്പം
അറിയില്ല എന്തെന്നു എനിക്കുമൊട്ടും
വല്ലാത്ത വൈഷമ്യം മനസ്സിനുള്ളില്‍
ഒന്നുറങ്ങി എഴുന്നേറ്റ നേരം മുതല്‍
കുത്തിയിരുന്നൊട്ടു ചോദ്യമായി
കൊട്ടാരവാസികള്‍ എല്ലാവരും
വേട്ടയ്ക്ക് പോയൊരു നാളിലെങ്ങാനും
കാട്ടിന്നെങ്ങാനും പേടിച്ചതാണോ
ആട്ടിടയനാമൊരു ബാലനെ അന്നങ്ങു
വേട്ടയിലബദ്ധത്തില്‍ കൊന്നതാണോ...
പൊട്ടനാണീ രാജ എന്ന് വിളിച്ചാര്‍ത്ത
കുട്ടിയെ തുറുങ്കിലടച്ചതാണോ
കട്ട് മുടിച്ചൊരു മന്ത്രിയദ്ദേഹത്തെ
തട്ടിക്കളയാതിരുന്നതാണോ
ഓര്‍മ്മ വരുന്നുണ്ടോ എന്തെങ്കിലും
കൂര്‍മ്മ ബുദ്ധിയില്‍ അങ്ങേക്കേതെങ്കിലും ?
ഒന്നുമറിയില്ല മന്ത്രിശ്രേഷ്ടാ
എനിക്കെന്തിതു പറ്റീ എന്നുപോലും
തനിച്ചിരിക്കേണമെനിക്കൊരല്‍പ്പം
മനം ശാന്തമാകാനെനിക്കൊട്ടു നേരം
പിരിഞ്ഞുപോയ് പുംഗവരെല്ലാവരും
ഇരുട്ടറയിലൊളിച്ചു രാജശ്രേഷ്ടന്‍ , ഇപ്പോള്‍
അരചനിതെന്തു ഭവിച്ചെന്നറിയാതെ
അന്തിച്ചിരിപ്പാണ് പ്രജകളും രാജ്യവും
അന്തവും കുന്തവുമില്ലാതെ ഞാനും,,,,!..