വയസ്സായ മുത്തശ്ശിക്കാണിപ്പോള്‍
വയസ്സറിയിച്ച പെണ്ണുങ്ങളേക്കാള്‍ പേടി
മരണത്തിനു തൊട്ടുമുമ്പ് വരേയിപ്പോള്‍
മാനത്തെക്കുറിച്ചുള്ള ഭീതി...
ചെറുപ്രായക്കാരെക്കാളിപ്പോള്‍ കാമം പൂക്കുന്നത്
അറുപത് കഴിഞ്ഞവരുടെ പൂമരങ്ങളിലാണ്
ലഹരി നുരയുന്ന പാനീയങ്ങളാല്‍ ജീവിതം
നട്ടു നനയ്ക്കുന്നവരുടെ പൂമരങ്ങളില്‍ ...
കെട്ടിയ്ക്കാറായ പെണ്ണും പ്രായമായ മുത്തശ്ശിയും
കേട്ടോ , നമുക്കിപ്പോള്‍ ഒരുപോലെയാണ്
രണ്ടും പുര നിറഞ്ഞു നില്ക്കുമ്പോള്
ഉറങ്ങാന്‍ കഴിയുന്നത് നമുക്കെങ്ങനെയാണ്..?
പൂമരങ്ങളുടെ വലനെയ്യുന്ന വേരുകളില്‍ നിന്ന്
കന്യകയെ കെട്ടിച്ചയച്ചു രക്ഷ നേടാം .
പക്ഷെ മുത്തശ്ശി...?
വേറെന്തു വഴി ?ഇനി കണ്ണിമ ചിമ്മാതെ
വേഗമാ ശ്വാസം നിലയ്ക്കാന്‍ കാത്തിരിക്കാം..