പനിച്ചൂട്
✺✺✺✺✺✺✺പനിച്ചു കിടക്കുമ്പോൾസ്വപ്നം കണ്ടിട്ടുണ്ടോമരിച്ചു കിടക്കുന്നതായി..? പനയോളം വലിപ്പമുള്ളൊരുപെരുമ്പാമ്പ്ഞെരിച്ചമർത്തുന്നതായി...ഒറ്റപ്പെട്ട ദ്വീപിൽ അകപ്പെട്ടതായി?ഒരു കാൽ വലിച്ചെടുക്കുമ്പോൾമറുകാൽ ആണ്ടു പോകുന്നചതുപ്പിൽ പെട്ടതായി,മലമുകളിലേക്ക് കയറവേ കാലിടറിപ്പോകുമ്പോൾ അള്ളിപ്പിടിച്ച പാറകൾക്കൊപ്പം അടർന്നു വീണു ചിതറുന്നതായി ?ഉണ്ടോ..?മരിച്ചു കിടക്കുമ്പോൾചിരിച്ചു കിടക്കുന്നതായി,മറ്റുള്ളവർകരച്ചിലടക്കുന്നതായി?ഒരു കുഴലിലൂടെന്ന പോലെഭൂമിയുടെ അഗാതതയിലേക്ക് വയറിലൊരു തീഗോളവുമായിതാഴേക്ക് വീഴുന്നതായി ,മാനത്തോളം പറന്നുയർന്ന്ഒരു നൊടിയിടകൊണ്ട്മണ്ണിൽ പതിക്കുന്നതായി,കടലിലിങ്ങനെ തിരകളോടൊപ്പംഉടലനങ്ങാതെ ഒഴുകുന്നതായി...?ഇല്ലെങ്കിൽ കാണണം...ജ്വരം വളർത്തുന്ന ചൂടിൽതലച്ചോറ് തളരുമ്പോൾ നിസ്സഹായതയുടെ അങ്ങേയറ്റത്ത്ഒരു പേക്കിനാവിന്റെ കുരുക്കിൽ ആലംബമില്ലാതെ ഒരിക്കലെങ്കിലുംകുരുങ്ങിക്കിടക്കണം...!അതെന്തിനെന്നോ..?മരിച്ച് തുടങ്ങുമ്പോൾഇതൊരു പനിച്ചൂടിന്റെ വിഭ്രാന്തിയെന്ന്മനസ്സിൽ തോന്നാനെങ്കിലുംപനിച്ചു കിടക്കുമ്പോൾമരിച്ചു കിടക്കുന്ന പോലൊരുസ്വപ്നം കാണണം...!!.
പുറകോട്ടു നടക്കുന്നവർ.
✿☆✿☆✿☆✿☆✿☆✿☆✿☆✿ജീവിതത്തിൽപുറകോട്ടു നടന്നാൽഞാനെവിടെയും എത്തേണ്ടവനല്ല...മുമ്പോട്ടു നടന്നാൽഎവിടെയെങ്കിലും എത്തുന്നവനും.നടത്തം ഒരു കലയാണ്.കരളുറപ്പിച്ച് കാലുറപ്പിച്ച്,ചവിട്ടുറപ്പിക്കേണ്ടുന്ന കല. ചവിട്ടിയത് ഒരറപ്പുമില്ലാതെതേച്ചു തുടയ്ക്കാനറിയണം.ബന്ധുവന്നോ ശത്രുവെന്നോ മുഖം നോക്കാതെ ചവിട്ടണം എങ്കിലും,നേരേ നോക്കി ആരാലും ബുദ്ധനെന്നു വിളിപ്പിക്കണം.ചവിട്ടുന്നിടങ്ങളിൽ ഒരിയ്ക്കലുംപാദമുദ്ര പതിയാതിരിക്കണം.ചവിട്ടുന്നവനേ അല്ലെന്നുമറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കണം .അസ്സലൊരു ഗാന്ധിയനായിരിക്കണം...കാൽ പാദത്തേക്കാൾ തൊലിക്കട്ടി കരളിനുണ്ടായിരിക്കണം.കടന്നു കളയുമ്പോൾ പോലുംപാദപതനം ആരുംകേൾക്കാതിരിക്കണം .എന്ന് വെച്ചാൽലക്ഷണമൊത്തൊരു കള്ളനായിരിക്കണം.എന്നാലുംരക്ഷകാ എന്ന് മറ്റുള്ളവർഅലമുറയിടണം കനിവെന്നും കരുണയെന്നുംകനവിൽ നിന്ന് പോലും വെട്ടിക്കളയണം.നീചനെന്ന വാക്കിനുമുകളിൽനിർമ്മലത പൊതിഞ്ഞെടുക്കണം .എന്നിരുന്നാലും പരിശുദ്ധനെന്ന് എല്ലാവരാലുംവാഴ്ത്തപ്പെടണം.ഇതൊന്നുമല്ലെങ്കിൽ നിങ്ങൾപുറകോട്ടു നടന്നാൽഎവിടെയും എത്തിയിട്ടുണ്ടാവില്ലമുമ്പോട്ടു നടക്കുകിൽഎവിടെയും എത്തുകയുമില്ല...എത്താത്തിടങ്ങൾ ലക്ഷ്യമാക്കുന്നവരാണ്നടത്തക്കാരിൽ ഏറെയും..ഞാനും ,പിന്നെ നിങ്ങളിൽ ചിലരെങ്കിലും....!!.