എങ്ങിനെയെന്നാല്...
ജീവിതത്തിലേക്ക് തിരിച്ചു നീന്താനുള്ള
എല്ലാ നീക്കവും തടഞ്ഞ്
ആരൊക്കെയോ ചെക്ക് പറഞ്ഞപ്പോള്‍
ചരട് പൊട്ടിയ ജീവിതം
പരാജിതരുടെ സ്വര്‍ഗ്ഗത്തിലേക്ക്
വഴി കാട്ടിയപ്പോള്‍
കനവുകള്‍ നഷ്ട്ടപ്പെട്ടവന്‍
കനമില്ലാത്ത മടിശ്ശീലക്കാരന്
ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടും
കാനാന്‍ ദേശം അന്യമായപ്പോള്‍
വെറുപ്പ് മൂര്‍ച്ച കൂട്ടിയ
കൂര്‍പ്പിച്ച ശൂലമുനകള്‍
ഉയിരിന്‍റെ നേര്‍ക്ക് ചൂണ്ടി
ഉറ്റവര്‍ പുച്ഛം ദാനം തന്നപ്പോള്‍
ഹൃദയമിടിപ്പറിയേണ്ടവള്‍
ഇകഴ്ത്തിയികഴ്ത്തി
നെല്ലിപ്പടിയ്ക്കും താഴെ
കല്ലറയിലടക്കിയപ്പോള്‍
അപ്പോഴാണ്
ഒരു നാള്‍ ചങ്കിടിപ്പേറി
സിരസ്സിലെ കടന്നല്‍ കൂടിളകി
എനിയ്ക്ക് ജ്ഞാനോദയമുണ്ടാകുന്നത്
ഇപ്പോഴെനിയ്ക്കറിയാം
ജീവിയ്ക്കാനറിയാത്തവര്‍ക്ക്
അത് തിരിച്ചറിയാന്‍
മരണം വരെ ജീവിയ്ക്കണമെന്ന്
അല്ലെങ്കിലും
അഭ്യാസങ്ങള്‍ പിഴക്കുന്ന ട്രിപ്പീസുകാര്‍ക്ക്
കൂടാരങ്ങള്‍ അന്യമാണ്
ഒരേ ഒരവസരം തുലയ്ക്കുന്നവര്‍ക്ക്
ജീവിതവും.....!
ജീവിതത്തിലേക്ക് തിരിച്ചു നീന്താനുള്ള
എല്ലാ നീക്കവും തടഞ്ഞ്
ആരൊക്കെയോ ചെക്ക് പറഞ്ഞപ്പോള്‍
ചരട് പൊട്ടിയ ജീവിതം
പരാജിതരുടെ സ്വര്‍ഗ്ഗത്തിലേക്ക്
വഴി കാട്ടിയപ്പോള്‍
കനവുകള്‍ നഷ്ട്ടപ്പെട്ടവന്‍
കനമില്ലാത്ത മടിശ്ശീലക്കാരന്
ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടും
കാനാന്‍ ദേശം അന്യമായപ്പോള്‍
വെറുപ്പ് മൂര്‍ച്ച കൂട്ടിയ
കൂര്‍പ്പിച്ച ശൂലമുനകള്‍
ഉയിരിന്‍റെ നേര്‍ക്ക് ചൂണ്ടി
ഉറ്റവര്‍ പുച്ഛം ദാനം തന്നപ്പോള്‍
ഹൃദയമിടിപ്പറിയേണ്ടവള്‍
ഇകഴ്ത്തിയികഴ്ത്തി
നെല്ലിപ്പടിയ്ക്കും താഴെ
കല്ലറയിലടക്കിയപ്പോള്‍
അപ്പോഴാണ്
ഒരു നാള്‍ ചങ്കിടിപ്പേറി
സിരസ്സിലെ കടന്നല്‍ കൂടിളകി
എനിയ്ക്ക് ജ്ഞാനോദയമുണ്ടാകുന്നത്
ഇപ്പോഴെനിയ്ക്കറിയാം
ജീവിയ്ക്കാനറിയാത്തവര്‍ക്ക്
അത് തിരിച്ചറിയാന്‍
മരണം വരെ ജീവിയ്ക്കണമെന്ന്
അല്ലെങ്കിലും
അഭ്യാസങ്ങള്‍ പിഴക്കുന്ന ട്രിപ്പീസുകാര്‍ക്ക്
കൂടാരങ്ങള്‍ അന്യമാണ്
ഒരേ ഒരവസരം തുലയ്ക്കുന്നവര്‍ക്ക്
ജീവിതവും.....!