ശൈലപുത്രീ...
നിനക്കൊപ്പമിങ്ങനെ
എന്നെ മറന്നിരിക്കാന്‍
എനിക്കിഷ്ട്ടമാണ്..
എന്തെന്നാല്‍,
എന്നെ നീറ്റുന്ന നൊമ്പരങ്ങളുടെ
മനം വിങ്ങുന്ന തേങ്ങല്‍
നിന്‍റെ പാട്ടിലേക്ക് ഇറക്കി വെക്കാം
ആരും കേള്‍ക്കില്ല...
നെഞ്ചുരുക്കുന്ന കനലുകള്‍
കണ്ണ് നിറക്കുമ്പോള്‍
നിന്നില്‍ നിന്ന് ഒരു കുമ്പിള്‍ കോരി
മുഖം കഴുകാം
ആരും കാണില്ല....
ആകുലതകളിങ്ങനെ
ഉടല് നീറ്റുമ്പോള്‍
നിന്നെ തഴുകിയെത്തുന്ന
കുഞ്ഞിളം കാറ്റില്‍
എനിക്കൊന്ന് ഉടല് തണുപ്പിക്കാം
ആരും അറിയില്ല ...
ആരും കേള്‍ക്കാതെ
ആരും കാണാതെ , അറിയാതെ
ഭാരമൊക്കെയും ഇറക്കിവെച്ച്
നിനക്കൊപ്പമല്ലാതെ
പിന്നെ ആര്‍ക്കൊപ്പമിരുന്നാല്‍
എനിക്കൊരു തൂവലാകാന്‍ പറ്റും ...?
നിനക്കൊപ്പമിങ്ങനെ
എന്നെ മറന്നിരിക്കാന്‍
എനിക്കിഷ്ട്ടമാണ്..
എന്തെന്നാല്‍,
എന്നെ നീറ്റുന്ന നൊമ്പരങ്ങളുടെ
മനം വിങ്ങുന്ന തേങ്ങല്‍
നിന്‍റെ പാട്ടിലേക്ക് ഇറക്കി വെക്കാം
ആരും കേള്‍ക്കില്ല...
നെഞ്ചുരുക്കുന്ന കനലുകള്‍
കണ്ണ് നിറക്കുമ്പോള്‍
നിന്നില്‍ നിന്ന് ഒരു കുമ്പിള്‍ കോരി
മുഖം കഴുകാം
ആരും കാണില്ല....
ആകുലതകളിങ്ങനെ
ഉടല് നീറ്റുമ്പോള്‍
നിന്നെ തഴുകിയെത്തുന്ന
കുഞ്ഞിളം കാറ്റില്‍
എനിക്കൊന്ന് ഉടല് തണുപ്പിക്കാം
ആരും അറിയില്ല ...
ആരും കേള്‍ക്കാതെ
ആരും കാണാതെ , അറിയാതെ
ഭാരമൊക്കെയും ഇറക്കിവെച്ച്
നിനക്കൊപ്പമല്ലാതെ
പിന്നെ ആര്‍ക്കൊപ്പമിരുന്നാല്‍
എനിക്കൊരു തൂവലാകാന്‍ പറ്റും ...?