വിജനമായൊറ്റ രാത്രികൊണ്ടെന്‍ മനം
സ്വജനങ്ങളെയൊക്കെയും പിരിഞ്ഞീ
രാജാവൊഴിഞ്ഞ രാജ്യം വെറും
യാചകനായി തീര്‍ന്നു ഞാനൊറ്റ വാക്കാല്‍
ഒരു യാത്രാമൊഴിയാല്‍...
കൊഴിഞ്ഞെല്ലാ പൂക്കളും ഞൊടിയിലായ്
കഴിഞ്ഞു പോയ് വസന്തവും ഒടുവിലീ
കരിയുന്ന വെയിലെനിക്കേകിയീ
കാലവും കൈവിട്ടു കനിഞ്ഞിടാതെ .
ഒരു തിരിനാളമുണ്ടകലെ തെളിയുവതെങ്കിലും
ദൂരെ കൂരിരുട്ടിലാ പ്രഭ പുണര്‍ന്നിടാന്‍
കാലമെത്ര ഞാന്‍ കാത്തിരിക്കണം,ഇനിയും
കാതമെത്ര ഞാന്‍ സഞ്ചരിക്കണം...?.
സ്വജനങ്ങളെയൊക്കെയും പിരിഞ്ഞീ
രാജാവൊഴിഞ്ഞ രാജ്യം വെറും
യാചകനായി തീര്‍ന്നു ഞാനൊറ്റ വാക്കാല്‍
ഒരു യാത്രാമൊഴിയാല്‍...
കൊഴിഞ്ഞെല്ലാ പൂക്കളും ഞൊടിയിലായ്
കഴിഞ്ഞു പോയ് വസന്തവും ഒടുവിലീ
കരിയുന്ന വെയിലെനിക്കേകിയീ
കാലവും കൈവിട്ടു കനിഞ്ഞിടാതെ .
ഒരു തിരിനാളമുണ്ടകലെ തെളിയുവതെങ്കിലും
ദൂരെ കൂരിരുട്ടിലാ പ്രഭ പുണര്‍ന്നിടാന്‍
കാലമെത്ര ഞാന്‍ കാത്തിരിക്കണം,ഇനിയും
കാതമെത്ര ഞാന്‍ സഞ്ചരിക്കണം...?.